ന്യൂഡൽഹി ∙ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കർണാടക കോൺഗ്രസിൽ തുടരുന്ന പരസ്യ പ്രസ്താവനകൾക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അനുനയിപ്പിക്കാന്‍ കോൺഗ്രസ് നേതൃത്വം ചർച്ചകൾ തുടങ്ങി. നേതൃത്വത്തെ അനുസരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിട്ടും ഇരുപക്ഷത്തെയും എംഎൽഎമാർ അവകാശവാദം തുടരുകയാണ്. മധ്യസ്ഥശ്രമം നടത്താൻ ഈയാഴ്ച ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ചേർന്നേക്കും.
- Also Read ‘എല്ലാ കാലത്തേക്കും പദവിയിൽ തുടരാൻ കഴിയില്ല’; പിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന സൂചന നൽകി ശിവകുമാർ
കർണാടക സന്ദർശനത്തിനു ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഒന്നിച്ചു സോണിയ ഗാന്ധിയിൽ നിന്നും അഭിപ്രായം തേടും. ഡിസംബർ ഒന്നിനു പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു മുൻപ് രമ്യമായ പരിഹാരമുണ്ടാക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
- Also Read ടിപ്പുവിന്റെ രക്തം സിരകളിലോടിയ അസാധാരണ ചാരവനിത, \“അപകടകാരിയായ തടവുകാരി\“; നാത്‌സിപ്പടയെ വിറപ്പിച്ച നൂർ ഇനായത് ഖാൻ!
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കങ്ങൾക്കിടെ, ഡി.കെ.ശിവകുമാർ നടത്തിയ പരാമർശം ശ്രദ്ധേയമായി. ‘‘വാക്കിന്റെ ശക്തിയാണ് ലോകത്തിലെ വലിയ ശക്തി. ഒരു ജഡ്ജിയായാലും ഇന്ത്യൻ രാഷ്ട്രപതിയായാലും ഞാനായാലും നിങ്ങളായാലും വാക്കാണ് ഏറ്റവും വലിയ ശക്തി. നമ്മൾ അതിനെ ബഹുമാനിക്കണം’’– പാർട്ടി ചടങ്ങിനിടെ ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി പദം രണ്ടര വർഷത്തിനുശേഷം കൈമാറാമെന്ന നേതൃത്വത്തിന്റെ വാക്കിനെയാണ് ശിവകുമാർ സൂചിപ്പിച്ചതെന്ന തരത്തിൽ ചർച്ചകളുണ്ടായി.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
2023 മേയ് 20ന് അധികാരത്തിലേറിയ സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷത്തെ ഭരണം പൂർത്തിയാക്കിയ സാഹചര്യത്തിലാണു ശിവകുമാറിനു മുഖ്യമന്ത്രി പദം കൈമാറണമെന്ന ആവശ്യം ശക്തമായത്. നേതൃമാറ്റം ഉചിതമായ സമയത്തുണ്ടാകുമെന്ന് ഡികെയ്ക്ക് മുൻപ് ഉറപ്പു നൽകിയിരുന്ന നേതൃത്വം അത് എപ്പോഴാണെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിയെ മാറ്റില്ലെന്ന രീതിയിൽ പിന്നീട് പരസ്യമായി പ്രതികരിച്ചത് സിദ്ധരാമയ്യ പക്ഷത്ത് ആത്മവിശ്വാസം നൽകിയെങ്കിലും വ്യക്തമായ ഉറപ്പ് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. English Summary:
Congress Attempts to Resolve Karnataka CM Dispute: Disputes over the Chief Minister position, Congress leadership initiating discussions to reconcile Siddaramaiah and DK Shivakumar. |