deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ഐപിഎസ് പഠിച്ചു നേടിയത്, നീക്കണമെന്ന നിർദേശം വന്നിട്ടില്ല; പേരിനൊപ്പം വച്ചില്ലെങ്കിലും എല്ലാവര്‍ക്കും എന്നെ അറിയാം’

LHC0088 2025-11-26 23:51:23 views 401

  



തിരുവനന്തപുരം∙ പേരിനൊപ്പം ചേർത്ത ഐപിഎസ് നീക്കണമെന്ന് തനിക്ക് നിർദേശം വന്നിട്ടില്ലെന്നു തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖ. പലരും അഡ്വക്കറ്റ്, കേണല്‍ തുടങ്ങിയ പദവികള്‍ ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്. ഏതു പദവിയാണോ വഹിച്ചിരുന്നത് ആ സ്ഥാനം വയ്ക്കാന്‍ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കുലറെന്നും ശ്രീലേഖ പറഞ്ഞു.

  • Also Read ‘ഐപിഎസ് അല്ല, റിട്ട. ഐപിഎസ്’: ബിജെപി സ്ഥാനാർഥി ശ്രീലേഖയുടെ പദവി ‘മായ്ച്ച്’ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ   


‘‘ഡിജിപി എന്നു വയ്ക്കാന്‍ പാടില്ല. അതിന് റിട്ടയേഡ് എന്നു വയ്ക്കണം. ഐപിഎസ് എന്നു പറയുന്നത് യുപിഎസ്​സി നല്‍കുന്ന ഡിഗ്രി പോലെയാണ്. പഠിച്ച് പരീക്ഷ  എഴുതിയെടുത്ത് ജയിക്കുന്നതല്ലേ. അപ്പോള്‍ അതു വയ്ക്കുന്നതു കൊണ്ടു കുഴപ്പമില്ല. എങ്കിലും റിട്ടയേഡ് എന്നു വയ്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായം വന്നതുകൊണ്ടാണ് എല്ലാത്തിലും റിട്ടയേഡ് എന്നു വയ്ക്കാന്‍ പറഞ്ഞത്. ആദ്യം അതു വിട്ടു പോയതാണ്. മതിലുകളില്‍ എഴുതിയപ്പോള്‍ റിട്ടയേഡ് വച്ചിരുന്നു. പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്‍ക്കും എന്നെ അറിയാം ’’–ശ്രീലേഖ പറഞ്ഞു.

  • Also Read പ്രതിവർഷം ജീവനൊടുക്കുന്നത് നാൽപതോളം പൊലീസുകാർ; നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...   


ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിലെ ബോര്‍ഡില്‍ ആര്‍.ശ്രീലേഖ എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്.രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആര്‍.ശ്രീലേഖയുടെ പേരിലെ \“ഐപിഎസ്\“ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥർ മായ്ച്ചിരുന്നു. സര്‍വിസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കമ്മിഷന്‍ ഉദ്യോഗസ്ഥർ മായ്ച്ചു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി ബാക്കിയിടങ്ങളില്‍ റിട്ടയേഡ് എന്നു ചേര്‍ക്കുകയും ചെയ്തിരുന്നു.
    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sreelekha\“s Response to the IPS related Allegations: The issue arose from a complaint regarding the propriety of using the title post-retirement. The candidate addressed concerns and took corrective measures by adding \“Retired\“ to her title.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
125358
Random