തളിപ്പറമ്പ് ∙ പൊലീസ് സംഘത്തെ സ്റ്റീൽ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം സ്ഥാനാർഥി ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയും. 2012 ഓഗസ്റ്റ് ഒന്നിനു പയ്യന്നൂർ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിലാണു പയ്യന്നൂർ നഗരസഭ വെള്ളൂർ മൊട്ടമ്മൽ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയുമായ വെള്ളൂർ വി.കെ.നിഷാദ് (35), ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്നൂർ ടി.സി.വി.നന്ദകുമാർ (35) എന്നിവരെ തളിപ്പറമ്പ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ശിക്ഷിച്ചത്.
- Also Read പയ്യന്നൂരിൽ സിപിഎം വിമതൻ; എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത് ബ്രാഞ്ച് സെക്രട്ടറി
സ്ഫോടവസ്തു നിയമ പ്രകാരം അഞ്ചുവർഷവും ബോംബെറിഞ്ഞതിന് പത്തുവർഷവും കൊലപാതക ശ്രമത്തിന് അഞ്ചുവർഷവും ഉൾപ്പെടെയാണ് 20 വർഷമാണ് ശിക്ഷ. രണ്ടുപേരും രണ്ടര ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി. 2 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു. വെള്ളൂർ ആറാംവയൽ എ. മിഥുൻ (36), ആലിൻകീഴിൽ കുനിയേരി കെ.വി. കൃപേഷ് (38) എന്നിവരെയാണു വിട്ടയച്ചത്.
- Also Read നന്ദഗോവിന്ദം ഭജൻസിന്റെ ‘പമ്പാഗണപതി’ ട്രെൻഡിങ്ങിൽ; ആസ്വാദകർക്കിടയിൽ അനുശ്രീയും രാഹുൽ മാങ്കൂട്ടത്തിലും
പത്രിക നൽകിയ സമയത്തു വിധി വരാത്തതിനാൽ നിഷാദിനു മത്സരിക്കാൻ തടസ്സമുണ്ടാകില്ല. പക്ഷേ, ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ഥാനം രാജി വയ്ക്കേണ്ടിവരും. വിധിയുണ്ടാകുമെന്ന ധാരണയിൽ, ഇതേ വാർഡിലെ എൽഡിഎഫ് ഡമ്മി സ്ഥാനാർഥി സിപിഎം വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എം.ഹരീന്ദ്രൻ പ്രതിക പിൻവലിച്ചിട്ടില്ല.
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
2012 ഓഗസ്റ്റ് ഒന്നിന് അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റ് ചെയ്തതിനോട് അനുബന്ധിച്ചു നടന്ന സംഘർഷങ്ങളുടെ ഭാഗമായിരുന്നു ബോംബേറ്. പയ്യന്നൂർ എസ്ഐ കെ.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ നാലംഗ സംഘം ബൈക്കിലെത്തി സ്റ്റീൽ ബോംബെറിഞ്ഞെന്നാണു കേസ്. എന്നാൽ, ബോംബ് പൊട്ടിയിരുന്നില്ല. English Summary:
CPM Candidate Receives 20-Year Sentence in Attempted Murder Case: Payyannur CPM candidate has been sentenced to 20 years in jail and fined ₹2.5 lakh in an attempt to murder case. |