deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, സെൻയാർ ചുഴലിക്കാറ്റിന് സാധ്യത; തമിഴ്നാട്ടിൽ ശക്തമായ മഴ, 4 മരണം

LHC0088 2025-11-25 16:51:18 views 175

  



ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ സെൻയാർ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തിയേറിയ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 24 മണിക്കൂറിൽ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമാകും. യുഎഇയാണ് സെൻയാർ എന്ന പേര് നൽകിയത്. സിംഹം എന്നാണ് വാക്കിന് അർഥം.

  • Also Read വമ്പൻ ട്വിസ്റ്റ്‌: മലാക്ക ന്യൂനമർദം ഇന്തൊനീഷ്യയ്ക്ക് സമീപം കുടുങ്ങി; രണ്ട് ചുഴലിക്കാറ്റ് രൂപപ്പെടുമോ?   


അതേസമയം, തമിഴ്നാട്ടിൽ ഉൾപ്പെടെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, നാഗപട്ടണം, മയിലാടുതുറ, തിരുവാരൂർ, പുതുക്കോട്ട, തഞ്ചാവൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മഴക്കെടുതിയിൽ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നാലു പേരാണ് മരിച്ചത്.  

  • Also Read 100 കി.മീറ്ററിലേറെ വേഗത്തിൽ പുകപടലം ഇന്ത്യയ്ക്കു നേരെ; റദ്ദാക്കിയത് നിരവധി വിമാനങ്ങൾ, ഡൽഹിയിൽ സ്ഥിതി രൂക്ഷമാകും   


കടലൂർ ചിദംബരത്ത് ദമ്പതികൾ ഉൾപ്പെടെ 3 പേരും തൂത്തുക്കുടിയിൽ ഒരാളും ഷോക്കേറ്റാണു മരിച്ചത്. തിരുനെൽവേലി ജില്ലയിലെ താമരഭരണി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാൻ നിർദേശം നൽ‌കി. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ ഇന്നലെ കനത്ത മഴ പെയ്തു. ബംഗാൾ ഉൾക്കടലിൽ നാളെ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. 29, 30 തീയതികളിൽ ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.
    

  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Cyclone Senyar: Cyclone Senyar is expected to form in the Bay of Bengal, bringing heavy rainfall to Tamil Nadu.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124598