തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. നാളെ തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലർട്ട് തുടരും.
- Also Read യുഎസ് വീസ നിഷേധിച്ചു; വിഷാദത്തിലായ വനിത ഡോക്ടർ ജീവനൊടുക്കി
26ന് തിരുവനന്തപുരം ജില്ലയിൽ യെലോ അലർട്ട് ആയിരിക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള ്രപദേശങ്ങളിൽനിന്ന് ജനങ്ങൾ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം. English Summary:
Kerala Rain Alert: IMD issues a Yellow Alert for heavy rain in Kerala for the next 5 days, affecting Thiruvananthapuram, Kollam, Kottayam, and other districts. Residents are advised to evacuate from vulnerable areas. |