മുംബൈ ∙ ഫ്ലാറ്റിലെ വളർത്തുനായയുടെ ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ സമുച്ചയത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ് ഇലക്ട്രിഷ്യൻ മരിച്ചതിൽ നായയുടെ ഉടമസ്ഥനെതിരെ കേസെടുത്തു. പുണെയിലെ മംഗൾവാർ പേഠ് സ്വദേശിരമേശ് ഗായ്ക്‌വാഡാണ് (45) മരിച്ചത്. നായയുടെ ഉടമസ്ഥനായ സിദ്ധാർഥ് കാംബ്ലെക്കെതിരെയാണു കേസെടുത്തത്.
- Also Read ജോലിക്കെന്നു പറഞ്ഞിറങ്ങി, തിരിച്ചെത്താത്തതിനെത്തുടർന്ന് അന്വേഷണം; അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരൻ ലോഡ്ജിൽ മരിച്ച നിലയിൽ
മംഗൾവാർ പേഠിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കസബ പേഠിലെ സിദ്ധിവിനായക് ഹൗസിങ് സൊസൈറ്റിയിൽ ഇലക്ട്രിക് വർക്കുമായി ബന്ധപ്പെട്ടാണു രമേശ് എത്തിയത്. മൂന്നാം നിലയിൽ പണി നടക്കുന്നതിനിടെ നാലാം നിലയിൽനിന്ന് ഒരു ജർമൻ ഷെപ്പേഡ് കടിക്കാനെത്തി. ആക്രമണം ഭയന്ന് ഓടുന്നതിനിടയിലാണു രമേശ് താഴേക്കു വീണത്. തൽക്ഷണം മരിച്ചു.
രമേശിന്റെ ഭാര്യയുടെ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തത്. പുണെ മുനിസിപ്പൽ കോർപറേഷന്റെ ലൈസൻസ് ഇല്ലാതെയാണ് ഉടമസ്ഥനായ കാംബ്ലെ നായയെ വളർത്തിയിരുന്നത്. വളർത്തുമൃഗങ്ങളെ ഫ്ലാറ്റിൽ പരിപാലിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലും കാംബ്ലെ എടുത്തിരുന്നില്ലെന്ന പൊലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് ഗോറെ പറഞ്ഞു.
- 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
- വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
- പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
English Summary:
Dog attack incident leads to electrician\“s death in Pune: Ramesh Gaikwad fell from a building while trying to escape a German Shepherd, leading to a case against the dog owner for negligence. |