ആലപ്പുഴ∙ റോഡിൽ വച്ച് വീട്ടമ്മയായ യുവതിയെ കയറിപ്പിടിച്ച് ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കൻ പിടിയിൽ. ആലപ്പുഴ തൃക്കുന്നപ്പുഴയിൽ വച്ചാണ് കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ വീട്ടമ്മയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തിൽ പ്രതിയായ പാനൂർ തറയിൽ വീട്ടിൽ മുഹമ്മദ് സഹീറിനെ (47) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടനവധി കേസുകളിൽ പ്രതിയായ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
English Summary:
Alappuzha molestation case: A woman was sexually assaulted in Alappuzha, and the accused has been arrested. The accused threatened her with a knife before committing the crime. |