തിരുവനന്തപുരം ∙ ഫുട്ബാള്‍ മത്സരത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ നെട്ടയം സ്വദേശി അലനെ (18) തൈക്കാട് നടുറോഡില്‍ കുത്തിക്കൊന്ന കേസിലെ അഞ്ചു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ജഗതി സ്വദേശികളായ അജിന്‍ (ജോബി), നന്ദു, അഭിജിത്ത്, കണ്ണന്‍, അപ്പു എന്നിവരാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
- Also Read അലൻ കൊലപാതകം: പ്രതി അജിൻ കത്തി കൊണ്ടു നടക്കുന്നയാൾ, ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് പതിനാറുകാരൻ
വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് മുഖ്യപ്രതി അജിന്‍. നേരത്തേ അറസ്റ്റിലായ സന്ദീപ് (27), അഖിലേഷ് (20) എന്നിവര്‍ റിമാന്‍ഡിലാണ്. സന്ദീപ് കാപ്പ കേസ് പ്രതിയാണ്. സംഘര്‍ഷത്തിനിടെ അലനെ കത്തികൊണ്ടു തന്നെയാണ് കുത്തിയതെന്ന് അലന്റെ സുഹൃത്തുക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. കമ്പികൊണ്ടുള്ള ആയുധം എന്നാണ് മുന്‍പ് കരുതിയിരുന്നത്. അജിന്‍ കത്തി കൊണ്ടു നടക്കുന്നയാളാണെന്നു പൊലീസ് പറഞ്ഞു. English Summary:
Five Accused Surrender in Allen Murder Case in Thiruvananthapuram: The main accused, Ajin, a known offender, is among those who surrendered to the court. |