തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക് കമന്റ് ഞെട്ടലോടെയാണ് കാണുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും മന്ത്രി പറഞ്ഞു.
- Also Read പ്രണയാഭ്യർഥന നിരസിച്ചു; സ്കൂളിൽ പോകും വഴി പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി, പ്രതി മദ്യലഹരിയിൽ
‘‘രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണം എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഏതൊരു സംസ്‌കാരമുള്ള സമൂഹത്തിനും അപമാനമാണ്. ഇത് കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണ്. അഭിഭാഷക എന്നു സ്വയം അവകാശപ്പെടുന്ന ഒരാളാണ് നിയമത്തെ കാറ്റില്‍പ്പറത്തി ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്തിരിക്കുന്നത്. ഇത് നിയമരംഗത്തിനു തന്നെ നാണക്കേടാണ്. ഈ വ്യക്തി ട്വന്റി20യുടെ കടുത്ത പ്രചാരകയാണെന്നും മറ്റ് ജില്ലകളില്‍ പോലും അവര്‍ക്കുവേണ്ടി യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. ട്വന്റി20 വിഷയത്തില്‍ അവരുടെ നിലപാട് അടിയന്തരമായി വ്യക്തമാക്കണം. അവരുടെ യോഗങ്ങളില്‍ മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും ‘അറയ്ക്കുന്ന ഭാഷയില്‍’ ആക്ഷേപിക്കുന്നു എന്നതും ഗൗരവമായി കാണണം. ഇത് ട്വന്റി20യുടെ രാഷ്ട്രീയ ശൈലിയെയാണ് തുറന്നുകാട്ടുന്നത്’’ – മന്ത്രി പറഞ്ഞു.
- Also Read ‘ഓപ്പറേഷൻ ബ്ലാക് ബോർഡ്’; പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഓഫിസുകളിൽ വിജിലൻസ് പരിശോധന
‘ശ്രീക്കുട്ടിക്ക് റെയില്‍വേ ജോലി നൽകണം’
വര്‍ക്കലയ്ക്കടുത്ത് ട്രെയിനില്‍ വച്ച് അതിദാരുണമായ ആക്രമണത്തിനിരയായി ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിക്ക് യോഗ്യതയ്ക്ക് അനുസരിച്ച് റെയില്‍വേയിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്കു കത്തയച്ചതായും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. ശ്രീക്കുട്ടിയുടെ ദീര്‍ഘകാല പരിചരണത്തിനും പുനരധിവാസത്തിനുമായി സാമ്പത്തിക നഷ്ടപരിഹാരം അടിയന്തരമായി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ സുരക്ഷാ പ്രോട്ടോക്കോള്‍ ശക്തിപ്പെടുത്താനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ പട്രോളിങ് വര്‍ദ്ധിപ്പിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
English Summary:
Minister Shivan Kutty Condemns Death Threat Against Chief Minister: Kerala Chief Minister death threat is alarming. Education Minister V. Shivan Kutty strongly condemns the Facebook comment threatening CM Pinarayi Vijayan and calls for action. |