തിരുവനന്തപുരം ∙ പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ ക്രമക്കേടില്‍ സംഘം വൈസ് പ്രസിഡന്റും ബിജെപി ജനറല്‍ സെക്രട്ടറിയുമായ എസ്. സുരേഷ് അടക്കമുള്ള ഭരണസമിതിയില്‍നിന്ന് 4.16 കോടി രൂപ തിരിച്ചുപിടിക്കണമെന്ന് സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട്. സുരേഷ് പലിശ സഹിതം 43 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രണ്ടു വര്‍ഷം മാത്രമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നതെന്നും ക്രമക്കേടില്‍ പങ്കില്ലെന്നും ആണ് സുരേഷ് പറയുന്നത്.
- Also Read ‘ബിഎൽഒമാരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം, പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി’
സുരേഷ് ഈ വര്‍ഷം ഹൈക്കോടതിയെ സമീപിച്ച് തുടര്‍നടപടികള്‍ക്കു സ്‌റ്റേ വാങ്ങിയിരുന്നു. ബിജെപി നിയന്ത്രണത്തിലുണ്ടായിരുന്ന സംഘം പ്രവര്‍ത്തനം അവസാനിച്ചപ്പോള്‍ 4.16 കോടിയായിരുന്നു ബാധ്യത. പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ ജി.പത്മകുമാര്‍ 46 ലക്ഷം രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്.
- Also Read ‘ഏകോപനമില്ലാത്തതാണ് പ്രശ്നം, ഒരുക്കങ്ങൾ 6 മാസം മുൻപെങ്കിലും തുടങ്ങേണ്ടത് ആയിരുന്നില്ലേ?’: ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി
ഭരണസമിതിയിലെ പതിനാറിൽ ഏഴുപേര്‍ 46 ലക്ഷം വീതവും 9 പേര്‍ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. നോട്ടിസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് ഉത്തരവ്.
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
English Summary:
Cooperative society fraud : Cooperative Department report recommends recovering ₹4.16 crore from the Peringammala Labour Contract Cooperative Society\“s governing body, including BJP General Secretary S. Suresh, due to major irregularities. |