തിരുവനന്തപുരം∙ ശബരിമലയില്‍ ദൈനംദിന കാര്യങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ക്കാന്‍ അനുമതി തേടി ദേവസ്വം മന്ത്രി തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നല്‍കിയെങ്കിലും പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രണാതീതമായതോടെ പലർക്കും ദർശനം നടത്താൻ കഴിയാതെ മടങ്ങേണ്ട സാഹചര്യമുണ്ടായി. പെരുമാറ്റച്ചട്ടം കാരണം കൂടുതല്‍ കാര്യങ്ങൾ വിശദീകരിക്കാന്‍ തനിക്കു കഴിയില്ലെന്നായിരുന്നു മന്ത്രി വി.എന്‍.വാസവന്റെ പ്രതികരണം. നവംബര്‍ 10നാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.
- Also Read ശബരിമലയിലെ തിരക്ക്: ഒരു ദിവസം 20,000 സ്പോട്ട് ബുക്കിങ് മാത്രം; ക്യൂ കോംപ്ലക്സുകളിൽ അധികം ജീവനക്കാർ
ശബരിമലയില്‍ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരാനും വാര്‍ത്താസമ്മേളനം വിളിക്കാനും അനുമതി തേടിയാണ് മന്ത്രി കത്തു നല്‍കിയത്. എന്നാല്‍ യോഗം വിളിക്കരുതെന്നും വാര്‍ത്താസമ്മേളനത്തിനു പകരം വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതിനു തടസമില്ലെന്നുമാണ് കമ്മിഷന്‍ മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായകമാകുംവിധം ശബരിമല തീര്‍ഥാടനത്തെ ഉപയോഗിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് നടപടി എന്നാണ് കമ്മിഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
- Also Read ‘ശബരിമലയിലെ സ്വർണം കൊള്ളയടിച്ചു, തീർഥാടന കാലവും അവതാളത്തിലാക്കി; സർക്കാർ പൂർണ പരാജയം’
English Summary:
Sabarimala Crowd: The election commission denied permission for the government to convene an official meeting to discuss daily affairs at Sabarimala due to the election code of conduct, impacting crowd management efforts. |
|