പാനൂർ (കണ്ണൂർ) ∙ പാലത്തായി പീഡനക്കേസിലെ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്ത്രീക്ക് പരുക്ക്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആഹ്ലാദപ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അമ്പതോളം പേർക്കെതിരെയുമാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്.
- Also Read തിരുവല്ലയിൽ ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; പ്രതികളെ പിടികൂടി നാട്ടുകാർ
കടവത്തൂരിലാണ് ഒരു സംഘം ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിനിടെ പടക്കം പൊട്ടിച്ചപ്പോൾ ബിജെപി പ്രവർത്തകയായ വ്യാപാരിക്ക് പരുക്കേറ്റു. കടവത്തൂർ സ്വദേശി ലീലയുടെ പരാതിയിലാണ് പൊലീസ് കേെസടുത്തത്. കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിലെ കെ. പത്മരാജനെയാണ് കോടതി ശിക്ഷിച്ചത്.
- Also Read അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപക ചെയർമാന്റെ സഹോദരൻ അറസ്റ്റിൽ; നിക്ഷേപ തട്ടിപ്പിൽ ഒളിവിൽ കഴിഞ്ഞത് 25 വർഷം
ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ അധ്യാപകനായി ജോലി ചെയ്യുന്ന സ്കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പത്മരാജനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
English Summary:
Panur firecracker incident: A woman was injured during a celebratory procession in Kannur following the Palathai sexual assault case verdict. Kolavallur police registered cases against celebrants and protestors, involving a BJP activist. |