ന്യൂഡൽഹി ∙ ഡൽഹി സ്ഫോടന കേസുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാല സംശയനിഴലിൽ നിൽക്കെ സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ അറസ്റ്റിൽ. ജവാദ് അഹമ്മദിന്റെ ഇളയ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് പൊലീസ് ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തത്. 25 വർഷമായി ഇയാൾ ഒളിവിലായിരുന്നു. ജവാദ് അഹമ്മദ് സിദ്ദിഖിയെ ചോദ്യം ചെയ്യലിനായി ഡൽഹി പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
- Also Read ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഉമർ നബി; അവസാന വിഡിയോ പുറത്ത്, ചിത്രീകരിച്ചത് സ്ഫോടനത്തിന് തൊട്ടുമുൻപ്? - വിഡിയോ
കലാപവും കൊലപാതകശ്രമവും ഉൾപ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും അമ്പതുകാരനായ ഹമൂദിനെ വിവിധ അന്വേഷണ ഏജൻസികൾ തിരയുകയായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ഒരു ഷെയർ മാർക്കറ്റ് സ്ഥാപനം നടത്തിയിരുന്ന ഹമൂദ് മറ്റൊരു പേരിലാണ് അവിടെ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
- Also Read ‘വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ മെട്രോ സ്റ്റേഷൻ പൊട്ടിത്തെറിക്കും’; അജ്ഞാതന്റെ ബോംബ് ഭീഷണി
1996 ൽ, ഭാര്യയുടെയും മറ്റൊരാളുടെയും പിന്തുണയോടെയാണ് ഹമൂദ് ഒരു നിക്ഷേപ സ്ഥാപനം ആരംഭിച്ചത്. 20 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് വ്യക്തികളിൽ നിന്ന് സ്ഥാപനം നിക്ഷേപങ്ങൾ സ്വീകരിച്ചു. രണ്ട് വർഷത്തേക്ക് അദ്ദേഹം സ്ഥാപനം നടത്തിയെങ്കിലും നിക്ഷേപകരുടെ പണം തിരികെ നൽകാതെ ഒളിവിൽ പോവുകയായിരുന്നു. അൽ ഫലാഹ് ഫിൻകോം ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
English Summary:
Al Falah University Founder\“s Brother Arrested: Investment fraud case leads to arrest. Hamood Ahmed Siddiqui, brother of Al Falah University\“s founder, was arrested in Hyderabad for investment fraud after 25 years on the run, following accusations against his brother in the Delhi blast case. |