ശബരിമല ∙ ശബരിമലയിൽ ദർശനത്തിനായി വൻ ഭക്തജന തിരക്ക്. രാവിലെ 5.45 ന് മരക്കൂട്ടത്തിനു സമീപം വരെ നീണ്ട ക്യൂ ഇപ്പോഴും തുടരുകയാണ്. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിറഞ്ഞു. തിരക്കു കാരണം ദർശനം കഴിയുന്ന തീർഥാടകർ അപ്പോൾ തന്നെ പമ്പയിലേക്കു മലയിറങ്ങുകയാണ്.
- Also Read കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
തീർഥാടകരുടെ സുഗമമായ യാത്രയ്ക്കു കെഎസ്ആർടിസി ആദ്യഘട്ടത്തിൽ 450 ബസുകളാണ് ഏർപ്പെടുത്തിയിരുന്നത്. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസിന് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തരുടെ തിരക്കു കൂടുന്നതിന് അനുസരിച്ച് കൂടുതൽ ബസുകൾ എത്തിക്കാനും ക്രമീകരണമായി. മണ്ഡല മകരവിളക്കു തീർഥാടനത്തിനായി നട തുറന്ന ആദ്യത്തെ 2 ദിവസവും വലിയ തിരക്ക് അനുഭവപ്പെട്ടതോടെ പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിനു മാത്രമായി 202 ബസുകളാണ് എത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എസി, ലോഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്.
- Also Read ശബരിമല സ്വർണക്കൊള്ള: മുൻകൂർ ജാമ്യം തേടി ആറാം പ്രതി; കള്ളപ്പണം സംശയിച്ച് ഇഡിയും
സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് 248 ദീർഘദൂര സർവീസുകളും പമ്പയിലേക്കു നടത്തുന്നുണ്ട്. ഇതിൽ തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, എരുമേലി, കുമളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നാണ് പമ്പയിലേക്കു പ്രധാന സർവീസ്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽനിന്നു പമ്പയ്ക്ക് സർവീസ് ഉണ്ട്. ട്രെയിനിൽ എത്തുന്ന തീർഥാടകർക്ക് ഇത് ഏറെ പ്രയോജനകരമാണെന്നു പമ്പ സ്പെഷൽ ഓഫിസർ റോയി ജേക്കബ് പറഞ്ഞു.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
നിലയ്ക്കൽ - പമ്പ ചെയിൻ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പ സ്റ്റാൻഡിൽ ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി മെക്കാനിക് ഗാരിജും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന വർക്‌ഷോപ് പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി, പെരുനാട് എന്നിവിടങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. പമ്പയിൽ ആംബുലൻസ് സൗകര്യവും കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്.
- Also Read സ്വർണം ചെമ്പായത് ക്ലറിക്കൽ പിഴവ് മാത്രമെന്ന വാദവുമായി വാസു
സന്നിധാനത്തേക്കുള്ള രണ്ട് കാനനപാതകളും ഇന്നലെ തുറന്നിരുന്നു. സമയ നിയന്ത്രണം ഉണ്ട്. എരുമേലി പേട്ടതുള്ളി കാളകെട്ടി, അഴുത, കരിമല വഴി എത്തുന്നതാണ് പ്രധാന കാനനപാത. പുല്ലുമേട് വഴി നേരെ സന്നിധാനത്ത് എത്തുന്നതാണ് രണ്ടാമത്തെ പാത. 2 പാതകളും കാട് തെളിച്ചാണു തീർഥാടനത്തിനായി വനപാലകർ തുറന്നുകൊടുത്തത്. രാവിലെ 7ന് തുറക്കുന്ന പാതയിലൂടെ ഉച്ചയ്ക്ക് ഒന്നുവരെ കടത്തിവിടും. ആദ്യസംഘത്തിനു മുൻപിലായി വനപാലക സംഘം നീങ്ങും. വഴിയിൽ വന്യമൃഗങ്ങൾ ഉണ്ടോയെന്നു നിരീക്ഷിച്ചാണ് ഇവർ പോകുന്നത്.
എരുമേലിയിൽനിന്നു പുറപ്പെട്ടാൽ കോയിക്കൽകാവ്, അഴുതക്കടവ് എന്നിവിടങ്ങളിൽ വനംവകുപ്പിന്റെ ചെക്പോസ്റ്റ് ഉണ്ട്. സന്ധ്യയ്ക്കു മുൻപ് സുരക്ഷിത കേന്ദ്രങ്ങളിൽ എത്താൻ കഴിയുന്ന വിധത്തിലാണ് തീർഥാടകരെ അഴുതക്കടവിൽനിന്നു കടത്തിവിടുന്നത്. ഉച്ചയ്ക്ക് ഒന്നിനു മുൻപ് അഴുതയിൽ എത്തിയാൽ മാത്രമേ കരിമല വഴി പോകാൻ കഴിയൂ. കോരുത്തോട് വഴി മുക്കുഴി വരെ വാഹനത്തിൽ എത്താം, അവിടെനിന്നു കരിമല ഭാഗത്തേക്ക് കാൽനടയായി പോകുന്നതിനും നിയന്ത്രണം ബാധകമാണ്. വൈകിട്ട് 5 മണിയാകുമ്പോഴേക്കും വനത്തിൽ വെളിച്ചം കുറയും. അതിനനുസരിച്ച് ഏറ്റവും അടുത്ത താവളത്തിൽ എത്തി രാത്രി വിശ്രമിക്കാനാണു നിർദേശം.
പുല്ലുമേട് പാതയിലും ഇതേ നിയന്ത്രണം ഉണ്ട്. രാവിലെ 7ന് സത്രത്തിൽനിന്നു തീർഥാടകരെ കടത്തിവിടും. വൈകിട്ട് 5ന് മുൻപ് സന്നിധാനത്ത് എത്തണം. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള പാതയാണിത്. അതിനാൽ പുല്ലുമേട് വഴി കടന്നുപോകുന്ന തീർഥാടകർ വൈകിട്ട് 5ന് മുൻപ് സന്നിധാനത്തെ പാണ്ടിത്താവളം ചെക്പോസ്റ്റിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടോയെന്നു വനപാലകർ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. English Summary:
Heavy Pilgrim Rush at Sabarimala: The queue extended up to Marakkoottam, with parking at Nilakkal full. KSRTC is operating extra buses for the convenience of pilgrims, including chain services from Nilakkal to Pamba. |