കൊച്ചി ∙ എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്തിനു കീഴിലെ കീഴ്മാട് ഡിവിഷനിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് തർക്കം. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെ വാഴക്കുളം പഞ്ചായത്തിലെ 24 സ്ഥാനാർഥികൾ കെപിസിസി നേതൃത്വത്തിന് കത്തയച്ചു.
- Also Read ‘എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം; ഇത്തരം രാഷ്ട്രീയം വേണോ?, മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് ’
തീരുമാനം തിരുത്തിയില്ലെങ്കിൽ സ്ഥാനാർഥിത്വം പിൻവലിക്കുമെന്നാണ് സ്ഥാനാർഥികൾ വ്യക്തമാക്കിയിരിക്കുന്നത്. ഡിസിസി അധ്യക്ഷനെതിരെ ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികളും നേതൃത്വത്തെ അനിഷ്ടം അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
- Also Read തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ വിഷമം; ആലപ്പുഴയിൽ ജീവനൊടുക്കാൻ ശ്രമിച്ച് കോൺഗ്രസ് പ്രവർത്തകൻ
കീഴ്മാട് ഡിവിഷനിലേക്ക് വ്യവസായിയും വെങ്ങോല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ പി.എ.മുക്താറിനെ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കോർ കമ്മിറ്റി ചേർന്ന് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക തയാറാക്കിയ ശേഷം ഡിസിസി അധ്യക്ഷൻ ഇതിലില്ലാത്ത മുക്താറിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് ആരോപണം.
- സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
- കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
MORE PREMIUM STORIES
കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ ആരോപണങ്ങൾ ഇങ്ങനെ- കീഴ്മാട് ഡിവിഷനിലേക്ക് ബ്ലോക് പഞ്ചായത്ത് അംഗവും വാഴക്കുളം പഞ്ചായത്തിലെ യുഡിഎഫ് ചെയർമാനുമായ ഷമീർ തുകലിൽ, ഡിസിസി ജനറൽ സെക്രട്ടറി തോപ്പിൽ അബു, മുൻ മന്ത്രി ടി.എച്ച്.മുസ്തഫയുടെ സഹോദരൻ കൂടിയായ ഡിസിസി ജനറൽ സെക്രട്ടറി ടി.എച്ച്.അബ്ദുൽ ജബ്ബാർ, ആലുവ ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജീബ് എന്നിവരെയാണ് പരിഗണിച്ചിരുന്നത്.
എന്നാൽ ഇവരെയെല്ലാം ഒഴിവാക്കി ഈ നിയോജകമണ്ഡലത്തിലും പഞ്ചായത്തിലും ഡിവിഷനിലും ഇല്ലാത്ത ആളെ സ്ഥാനാർഥിയാക്കി. കഴിഞ്ഞ തവണ വെങ്ങോല ഗ്രാമപഞ്ചായത്തിൽ വലിയ വോട്ടിന് പരാജയപ്പെട്ട വ്യക്തിയാണ് വ്യവസായിയായ പി.എ.മുക്താർ. ജില്ലയിലെ മറ്റു നേതാക്കളുടെയും ഭാരവാഹികളുടെയും അഭിപ്രായങ്ങൾ മാനിക്കാതെ മുഹമ്മദ് ഷിയാസ് ഏകപക്ഷീയമായി പേരു പ്രഖ്യാപിക്കുകയായിരുന്നു.
സ്ഥാനാർഥിയെ ഇവിടെ കെട്ടിയിറക്കിയാൽ ഈ ഡിവിഷൻ എന്നെന്നേക്കുമായി നഷ്ടമാകുമെന്നും ഇങ്ങനെ സംഭവിച്ചാൽ ഇതിന്റെ പൂർണ ഉത്തരവാദിത്തം ഷിയാസിനു മാത്രമായിരിക്കും. കെപിസിസി നടപടി സ്വീകരിച്ചില്ലെങ്കിൽ പത്രിക നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിന്ന് തങ്ങൾ മാറി നിൽക്കുമെന്നുമാണ് കത്തിൽ ഒപ്പുവച്ചിട്ടുള്ള 24 പേർ പറഞ്ഞിട്ടുള്ളത്. English Summary:
Rift in Ernakulam Congress: Dispute in Ernakulam Congress party over the Keezhamadu division. Leaders from Vazhakulam Panchayat are protesting the selection of P.A. Mukthar by DCC President Mohammed Shiyas, threatening to withdraw nominations if the decision is not reversed. |