deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മലയാളികൾ മുഴുവൻ ട്രെയിനിലെ രക്ഷകനെ തിരയുമ്പോൾ ഒന്നുമറിയാതെ ശങ്കർ; വഴിത്തിരിവായത് ഓട്ടോ ഡ്രൈവറുടെ ഓർമ

Chikheang 2025-11-16 20:21:05 views 221

  



തിരുവനന്തപുരം ∙ വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ വച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തി ഹീറോ ആയ ബിഹാർ നളന്ദ സ്വദേശി ശങ്കർ പാസ്വാൻ താമസിക്കുന്നത് കൊച്ചുവേളിയിൽ. കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശങ്കർ. ട്രെയിനിലെ ആക്രമണവും ശങ്കർ പാസ്വാന്റെ രക്ഷാപ്രവർത്തനവും കേരളത്തിൽ വലിയ വാർത്തയായെങ്കിലും ഇതര സംസ്ഥാനക്കാരനായ ശങ്കർ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാലാണ് പൊലീസിനു മുന്നിൽ ശങ്കർ വരാതിരുന്നത്.  

  • Also Read കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു; സംഭവം നായാട്ടിനിടെയെന്ന് സംശയം   


സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കർ പാസ്വാനെ പൊലീസ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിൽ നിന്ന് ഇറങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേരള എക്സ്പ്രസിനു വർക്കല കഴിഞ്ഞാൽ പേട്ടയിലും തിരുവനന്തപുരത്തുമാണ് സ്റ്റോപ്പുകൾ. അന്വേഷണത്തിൽ, രക്ഷാപ്രവർത്തനം നടത്തിയ ചുവന്ന ഷർട്ടുകാരൻ ഇറങ്ങിയത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആണെന്ന് മനസ്സിലാക്കി. ഇവിടെ ഇറങ്ങി ഓട്ടോറിക്ഷയിൽ കയറുന്ന സിസിടിവി ദൃശ്യവും പൊലീസിനു ലഭിച്ചു.  

  • Also Read അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം   


ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടുപിടിക്കുകയായിരുന്നു അടുത്ത ദൗത്യം. രാത്രി സവാരി ആയതിനാൽ തന്നെ ചുവന്ന ഷർട്ടിട്ട ഒരാളെ കൊച്ചുവേളിയിൽ ഇറക്കിയത് ഓട്ടോ ഡ്രൈവർ ഓർത്തുവച്ചിരുന്നു. ഇത് അന്വേഷണസംഘത്തിനു കൂടുതൽ സഹായകരമായി. കൊച്ചുവേളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കറിനെ കണ്ടെത്തുന്നത്. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.  
    

  • ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌
      

         
    •   
         
    •   
        
       
  • അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
      

         
    •   
         
    •   
        
       
  • മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


19കാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച പ്രതി സുരേഷിനെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ ഇയാളിൽനിന്നു രക്ഷിച്ചതും ശങ്കറായിരുന്നു. പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന സൂചന. പ്രതി ശ്രീക്കുട്ടിയെ തള്ളിയിട്ട ശേഷം അർച്ചനയെക്കൂടി ആക്രമിക്കാനൊരുങ്ങുമ്പോൾ ചുവന്ന ഷർട്ട് ധരിച്ച ഒരു വ്യക്തി ഓടിയെത്തുകയും ഒറ്റക്കൈ കൊണ്ട് അർച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുകയും ചെയ്യുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്‌പ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. English Summary:
Migrant Worker Shankar Paswan Identified as The Hero of Varkala Train Attack Incident: Shankar Paswan\“s courageous act, initially unknown due to his unfamiliarity with local news, was revealed through diligent CCTV investigation and helped by an auto driver\“s memory of the red-shirted passenger. It was Shankar who subdued Suresh, the accused who attacked 19-year-old Sreekutty, and saved Sreekutty\“s friend Archana from attacck.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: game live casino Next threads: cool math games tiny fishing

Explore interesting content

Chikheang

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
115025