തിരുവനന്തപുരം ∙ സീറ്റ് ലഭിക്കാത്തതിൽ ബിജെപി പ്രവർത്തകനായ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തിൽ അതിയായ സങ്കടമുണ്ടെന്നും എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംഭവം അറിഞ്ഞതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് അന്വേഷിച്ചു. വാർഡിൽനിന്ന് വന്ന പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
- Also Read സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; തിരുവനന്തപുരം കോർപറേഷനിലെ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു
പുറത്തുവന്ന കാര്യങ്ങൾ പരിശോധിക്കുമെന്ന് വി. മുരളീധരൻ പറഞ്ഞു. ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനു മണ്ണ് മാഫിയയുമായി ബന്ധമുണ്ട് എന്ന് വിശ്വസിക്കാനാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സാധാരണ പ്രവർത്തകരെ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി ആരോപിച്ചു. ഉദ്യോഗസ്ഥരെയും മാഫിയബന്ധമുള്ളവരെയുമാണ് സ്ഥാനാർഥിയാക്കിയത്. അനിലിനു പിന്നാലെയാണ് ആനന്ദിന്റെ ആത്മഹത്യ. ആനന്ദ് സ്ഥാനാർഥിയാകാനുള്ള ചർച്ചയിൽ ഇടംപിടിച്ചിരുന്നു. അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറാവില്ലായിരുന്നു. പിന്മാറാനുള്ള വലിയ സമ്മർദ്ദത്തെ തുടർന്നാകണം ആത്മഹത്യയെന്നും വി. ജോയി പറഞ്ഞു. English Summary:
BJP State PresidentRajeev Chandrasekhar Responds to Anand K. Thampi\“s Suicide: State president Rajeev Chandrasekhar has promised an investigation into the circumstances surrounding the incident, while CPM alleges the BJP favors officials and those with mafia connections over dedicated party workers. |