പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡിക്ക് കനത്ത തോൽവി നേരിട്ടതിനു പിന്നാലെ, പാർട്ടി മേധാവി ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിച്ചു. രാഷ്ട്രീയവും കുടുംബവും ഉപേക്ഷിച്ചു എന്നാണ് രോഹിണിയുടെ എക്സിലെ കുറിപ്പിൽ പറയുന്നത്. തേജസ്വി യാദവിന്റെ വിശ്വസ്തനായ മുതിർന്ന ആർജെഡി നേതാവ് സഞ്ജയ് യാദവ് തന്നോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതായി എക്സിൽ കുറിച്ചാണ് രോഹിണിയുടെ പ്രഖ്യാപനം. 2022 ൽ ലാലു പ്രസാദ് യാദവിന് വൃക്കദാനം ചെയ്തത് രോഹിണി ആയിരുന്നു.
- Also Read തേജസ്വി ജയിച്ചു, തോറ്റു, തോറ്റില്ല, ജയിച്ചോ...? നെഞ്ചിടിപ്പേറ്റി രാഘോപുരിലെ വോട്ടെണ്ണൽ– കാണാം ഗ്രാഫിക്സ്
‘‘ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. എന്റെ കുടുംബത്തെയും ഞാൻ ഉപേക്ഷിക്കുകയാണ്. ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത്. എല്ലാ കുറ്റവും ഞാൻ ഏറ്റെടുക്കുന്നു’’ – രോഹിണി ആചാര്യ എക്സിൽ കുറിച്ചു.
- Also Read അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
ലാലുവിന്റെ കുടുംബത്തിലും പാർട്ടിയിലും കോളിളക്കം സൃഷ്ടിക്കുന്നതാണ് രോഹിണിയുടെ പ്രഖ്യാപനം. നേരത്തെ പാർട്ടിയിൽ നിന്നും പുറത്തുപോയ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് ജനശക്തി ജനതാദൾ രൂപീകരിച്ച് സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല. തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്ന് പുറത്താക്കിയതിൽ രോഹിണിയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്റെ നീരസം അവർ പാർട്ടിയെ അറിയിക്കുകയും ചെയ്തു.
- \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
- എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
- എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
MORE PREMIUM STORIES
സെപ്റ്റംബറിൽ, രോഹിണി സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് എല്ലാ രാഷ്ട്രീയ നേതാക്കളെയും കുടുംബാംഗങ്ങളെയും അൺഫോളോ ചെയ്തിരുന്നു. ഇതിനുപിന്നാലെ തന്നെപ്പറ്റി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന ഒരു പോസ്റ്റും രോഹിണി സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
I’m quitting politics and I’m disowning my family …
This is what Sanjay Yadav and Rameez had asked me to do …nd I’m taking all the blame’s— Rohini Acharya (@RohiniAcharya2) November 15, 2025
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NewsAlgebraIND എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Lalu prasad yadav\“s daughter Rohini Acharya Quits Politics After RJD\“s Defeat: This decision follows alleged pressure from senior RJD leaders and adds to the existing turmoil within Lalu\“s family and party. |