കൊച്ചി ∙ 2024ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർഥിയായി മത്സരിച്ചയാൾ കോൺഗ്രസിൽ ചേർന്നു. ട്വന്റി 20യിൽനിന്ന് രാജി വച്ച ആന്റണി ജൂഡിയാണ് ഇന്ന് കോൺഗ്രസിൽ ചേർന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലെ 10-ാം ഡിവിഷനായ രവിപുരത്ത് ആന്റണി ജൂഡി മത്സരിക്കും. ട്വന്റി 20 സ്ഥാപകൻ സാബു ജേക്കബിനെ വിമർശിച്ചു കൊണ്ടാണ് ആന്റണി ജൂഡി പാർട്ടി വിട്ടത്.
- Also Read കോൺഗ്രസിന് തിരിച്ചടി, പ്രായംകുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല; വൈഷ്ണയുടെ പേര് പട്ടികയിൽനിന്ന് നീക്കി
ട്വന്റി 20 ഒരു കോർപറേറ്റ് പാർട്ടിയാണെന്നു പറഞ്ഞ ആന്റണി ജൂഡി, ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ആ പാർട്ടിയില്‍ വേദിയില്ലെന്നും കുറ്റപ്പെടുത്തി. ‘‘അദ്ദേഹം തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രം നടപ്പാകുന്ന സംഘടനയാണ് ട്വന്റി 20. അത് ചോദ്യം ചെയ്തപ്പോഴെല്ലാം മാറ്റി നിർത്തപ്പെട്ടു എന്ന വേദനയുണ്ട്. അതിൽ പ്രതിഷേധിച്ചുകൊണ്ടും ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാതിരിക്കാനുമാണ് ട്വന്റി 20യിൽ നിന്നു രാജി വച്ചത്’’ – ജൂഡി പറഞ്ഞു. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
- Also Read അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
സിപിഎമ്മിന്റെ എസ്.ശശികലയാണ് നിലവില്‍ രവിപുരം ഡിവിഷനിലെ കൗൺസിലർ. ഡിവിഷനിലേക്ക് ശശികലയുടെയും ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി.ജി.രാജഗോപാലിന്റെയും സ്ഥാനാർഥിത്വം ഇരുമുന്നണികളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആന്റണി ജൂഡി കൂടി വന്നതോടെ ഇവിടെ മത്സരം കടുപ്പമാകും. യുഡിഎഫിന്റെ ഹൈബി ഈഡനും എൽഡിഎഫിന്റെ കെ.ജെ.ഷൈനും എൻഡിഎയുടെ കെ.എസ്.രാധാകൃഷ്ണനും മത്സരിച്ച കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 4.37 % വോട്ടു തേടി നാലാം സ്ഥാനത്തായിരുന്നു ആന്റണി ജൂഡി.
- \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
- എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
- എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
MORE PREMIUM STORIES
നേരത്തെ കോണ്‍ഗ്രസ് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട ഗിരിനഗർ കൗൺസിലർ മാലിനി കുറുപ്പ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേവൻകുളങ്ങര കൗൺസിലർ ശാന്താ വിജയൻ ബിജെപിയിൽ ചേർന്നു. കരുവേലിപ്പടി കൗൺസിലറായിരുന്ന ബാസ്റ്റിൻ ബാബുവും സീറ്റ് നിഷേധിച്ചതിൽ കോൺഗ്രസിനെതിരെ രംഗത്തു വന്നിരുന്നു. മുൻ ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാറും പാർട്ടി നേതൃത്വത്തോട് വിയോജിച്ച് ഇന്ന് കോൺഗ്രസ് വിട്ടു.
പാർട്ടിയിൽ പണാധിപത്യം നിലനിൽക്കുന്നുവെന്നും പാർട്ടിക്ക് അകത്തുള്ള അസംതൃപ്തരായവരെ ചേർത്തു പിടിക്കാൻ കഴിയുന്നവർ ഇന്ന് നേതൃത്വത്തിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രേമകുമാർ വ്യക്തമാക്കി. എന്നാൽ അതൃപ്തി പറയേണ്ടത് പാർട്ടി വേദികളിലാണെന്നും മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. English Summary:
Antony Judy Joins Congress to Contest in Kochi Corporation Election After Quitting Twenty20: He criticized Twenty20 as a corporate party and will contest in the upcoming Kochi Corporation election from Ravipuram division, intensifying the competition. |