പെരുവന്താനം ∙ റബർ തോട്ടത്തിൽ ടാപ്പിങ്ങിന് ഇറങ്ങിയ തൊഴിലാളികളുടെ മുന്നിൽ പുലി. ഭയന്നോടുന്നതിനിടെ മുടാവേലിതെക്കൂറ്റ് പി.കെ.പ്രമീള കുഴഞ്ഞുവീണു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടികുത്തി പരീസൺ കമ്പനി തോട്ടത്തിന്റെ നാലാം കാട്ടിലാണ് തൊഴിലാളികൾ പുലിയെ കണ്ടത്. രാവിലെ 6.30ന് എസ്റ്റേറ്റിലെ 23 തൊഴിലാളികൾ വാച്ചറുടെ നേതൃത്വത്തിൽ ടാപ്പിങ്ങിനായി പോകുന്നതിനിടെ തൊഴിലാളികളുടെ വശത്തേക്കു പുലി നടന്നുവരികയായിരുന്നു. ഇതോടെ തൊഴിലാളികൾ പല വഴികളിലൂടെ ഓടി രക്ഷപ്പെട്ടു. English Summary:
Worker Hospitalized After Tiger Encounter: Kerala news revolves around a tiger sighting in a rubber plantation. Workers fled in panic, and one worker was hospitalized after collapsing. The incident occurred in Peruvantanam, highlighting concerns about wildlife encounters in Kerala estates.