deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാംപിളുകൾ ശേഖരിക്കാൻ ഹൈക്കോടതിയുടെ അനുമതി

cy520520 2025-11-13 20:51:11 views 844

  



കൊച്ചി ∙ ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം 17ന് ഉച്ചപൂജയ്ക്കു ശേഷം സാംപിൾ‍ ശേഖരിക്കാനാണ് കോടതിയുടെ നിർദേശം.

  • Also Read പിഎം ശ്രീ പിബി യോഗം ചർച്ച ചെയ്തോയെന്ന് ചോദ്യം, ‘പത്രപ്രവർത്തകനായിട്ട് എത്ര നാളായി?’; ക്ഷുഭിതനായി മുഖ്യമന്ത്രി‌ –വിഡിയോ   


ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ, ദ്വാരപാലക ശിൽപങ്ങൾ, വാതിൽപ്പാളികൾ തുടങ്ങിയവയെ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികൾ അഴിച്ചെടുത്ത് പിന്നീട് സ്വര്‍ണം പൂശി എന്നതിലാണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധന നടത്തി സ്വർണനഷ്ടം എത്രയുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് മണ്ഡലകാലത്തിനായി നട തുറക്കുന്നതിന്റെ തലേ ദിവസമായ നവംബർ 15നു മുമ്പ് പരിശോധന പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി.

  • Also Read ‘ജീവനും ജീവിതവും മറന്ന് പോരാടുന്ന സിപിഎം സ്‌ലീപ്പർ സെൽ, അടിച്ചാൽ തിരിച്ചടിക്കും’; മുന്നറിയിപ്പുമായി അർജുൻ ആയങ്കി   


2019ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങള്‍, വാതില്‍പ്പാളികൾ തുടങ്ങിയവയുടെ സാംപിളുകൾ ശേഖരിക്കണം. അതോടൊപ്പം, 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതിന്റെ സാംപിളും എടുത്തു പരിശോധിക്കണം തുടങ്ങിയവയായിരുന്നു എസ്ഐടിയു‌ടെ ആവശ്യം. തുടർന്ന് ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായം തേടി.
    

  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
  • കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ദേവന്റെ അനുജ്ഞ അനുസരിച്ചു വേണം സാംപിൾ എടുക്കാനെന്നും അതിന് നട തുറക്കണമെന്നും തന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യം സ്പെഷൽ കമ്മിഷണർ കോടതിയെ അറിയിച്ചു. ഇതോടെയാണ് നവംബര്‍ 17ന് ഉച്ചപൂജയ്ക്ക് ശേഷം സാംപിള്‍ എടുക്കാൻ കോടതി അനുമതി നൽകിയത്. English Summary:
Sabarimala Gold Investigation: Sabarimala gold plating investigation gains momentum with High Court approval for sample collection. The special investigation team is set to conduct a scientific analysis to determine the extent of gold loss, focusing on samples from 2019 and 1998. The sample collection is scheduled after the Ucha Pooja on November 17th.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
103070