ലക്നൗ∙ ഉത്തർപ്രദേശിൽ കെട്ടിടത്തിന്റെ 21–ാം നിലയിൽ നിന്ന് ചാടി യുവ ഡോക്ടർ ആത്മഹത്യ ചെയ്തു. ഗ്രേറ്റർ നോയിഡയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഥുര സ്വദേശിയായ ശിവ (29) എന്ന യുവ ഡോക്ടാറാണ് ആത്മഹത്യ ചെയ്തത്. Donald Trump, Benjamin Netanyahu, Gaza peace plan, White House, Washington, US President, Israel Prime Minister, ഡോണൾഡ് ട്രംപ്, ബെന്യാമിൻ നെതന്യാഹു, ഗാസ വെടിനിർത്തൽ, യുഎസ്, ഇസ്രയേൽ, ഗാസ, ഹമാസ്, മനോരമ ഓൺലൈൻ ന്യൂസ്, Malayala Manorama Online News, Malayalam News, Manorama Online, Manorama News, World News, Benjamin Netanyahu says he supports Donald Trump\“s Gaza peace plan
മാതാപിതാക്കൾക്കൊപ്പം ഗൗർ സിറ്റിയിലുള്ള സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു ശിവ. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എത്തിയ യുവാവ് 21–ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഡൽഹിയിലെ സ്വകാര്യ കോളജിലെ 2015 ബാച്ച് എംബിബിഎസ് വിദ്യാർഥിയായിരുന്നു യുവാവ്. കോവിഡിന് ശേഷം യുവാവിന് മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതേതുടർന്ന് പഠനം താൽകാലികമായി നിർത്തിവച്ചിരുന്നു. ഇത് ശിവയെ കൂടുതൽ വിഷാദത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. English Summary:
Lucknow: Young Doctor Dies by Suicide in Greater Noida After Jumping from 21st Floor  |