വാഷിങ്‌ടൻ ∙ ഗാസ വെടിനിർത്തലിന് തയാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ. വൈറ്റ്‌ഹൗസിൽ സംയുക്‌ത വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നു. യുദ്ധത്തിൽ ഞങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതാണ് ആ പദ്ധതി. ട്രംപിന്റെ വെടിനിർത്തൽ പദ്ധതി ഹമാസ് നിരസിച്ചാൽ ഇസ്രയേൽ അതിന്റെ ജോലി സ്വന്തമായി പൂർത്തിയാക്കും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനു പ്രതിജ്‌ഞാബദ്ധമാണ്. ഒക്‌ടോബർ 7 മറക്കില്ലെന്നും ഇസ്രയേലിനെ ആക്രമിച്ചാൽ സമാധാനമുണ്ടാകില്ലെന്ന് ആ ദിനത്തിനു ശേഷം ശത്രുക്കൾക്കു മനസിലായിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
നേരത്തെ, ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കിടെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനിയെ ഫോണിൽ വിളിച്ച് നെതന്യാഹു ക്ഷമാപണം നടത്തിയിരുന്നു. ഖത്തറിനെ ആക്രമിച്ചതിലാണ് നെതന്യാഹു ക്ഷമാപണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഈ മാസം 9നാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനു നേർക്കുണ്ടായ ആക്രമണത്തിൽ ട്രംപ് വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.Latest News, Malayalam News, United States Of America, USA, Flights, Police, american airlines body, landing gear body, plane body found, charlotte douglas body, boeing 777 incident, unidentified body plane, north carolina plane incident, aviation safety, അമേരിക്കൻ എയർലൈൻസ് മൃതദേഹം, ലാൻഡിംഗ് ഗിയറിൽ മൃതദേഹം, വിമാനത്തിൽ മൃതദേഹം, ഷാർലറ്റ് ഡഗ്ലസ്, ബോയിംഗ് 777 സംഭവം, നോർത്ത് കരോലിന വിമാനം, വ്യോമയാന സുരക്ഷ, അജ്ഞാത മൃതദേഹം, വിമാനത്തിലെ മൃതദേഹം, അമേരിക്കൻ എയർലൈൻസ് സംഭവം, ഷാർലറ്റ് വിമാനത്താവളം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Shocking Discovery: Body Found in Landing Gear of American Airlines Plane from Europe
ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തിയ ശേഷം ബെന്യാമിൻ നെതന്യാഹുവിന്റെ നാലാം യുഎസ് സന്ദർശനമാണിത്. ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതിയിലുള്ള ചർച്ചയ്ക്കാണ് നെതന്യാഹു വൈറ്റ്ഹൗസിലെത്തിയത്. ഗാസ, യുക്രെയ്ൻ യുദ്ധങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ് മുൻപ് നടത്തിയ അവകാശവാദങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിലായിരുന്നു ചർച്ച. വെടിനിർത്തൽ കരാറിന് അടുത്തെത്തിയെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഹമാസ് നേതാക്കളെ വധിക്കാൻ ഖത്തറിൽ ഇസ്രയേൽ ആക്രമണം നടത്തുകയും, ഗാസ പിടിച്ചെടുക്കാൻ ആക്രമണം ശക്‌തമാക്കുകയും ചെയ്‌തതിനു പിന്നാലെ ലോകരാജ്യങ്ങൾക്കിടയിൽ ഇസ്രയേൽ ഒറ്റപ്പെടുന്ന സ്‌ഥിതി രൂപപ്പെട്ടിരുന്നു. 26ന് യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റതിനു പിന്നാലെ ഭൂരിപക്ഷം രാജ്യങ്ങളുടെയും പ്രതിനിധികൾ കൂക്കിവിളിക്കുകയും സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു. പ്രസംഗത്തിനിടയിലും പ്രതിഷേധശബ്ദമുയർന്നു. English Summary:
Gaza peace deal: Benjamin Netanyahu says he supports Donald Trump\“s Gaza peace plan  |