deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഐഎസ് റിക്രൂട്ട്മെന്റ് കേസ്: ലക്ഷ്യമിട്ടത് കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം, 2 പേർക്ക് 8 വർഷം വീതം കഠിനതടവ്_deltin51

Chikheang 2025-9-29 23:51:02 views 1003

  



കൊച്ചി ∙ കേരളത്തിലും തമിഴ്നാട്ടിലുമായി ഭീകരാക്രമണം സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരോധിത സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേർക്ക് എട്ടു വർഷം വീതം കഠിനതടവ്.  


കോയമ്പത്തൂർ ഉക്കടം സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ (27), ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇവർ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഐപിസി 120 (ഗൂഢാലോചന), യുഎപിഎ സെക്‌ഷൻ 38 (നിരോധിത സംഘടനയില്‍ അംഗത്വം), സെക്‌ഷന്‍ 39 (ഭീകര സംഘടനയെ പിന്തുണയ്ക്കുക) എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്. മൂന്നു വകുപ്പുകളിലും എട്ടു വർഷം വീതം ശിക്ഷയാണ് വിധിച്ചിരിക്കുന്നതെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതി. 2022 കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിലും പ്രതികളായ ഇരുവരും നിലവിൽ ജയിലിലാണ്. Donald Trump, United States Of America (USA), World News, Latest News, Malayalam News, Donald Trump\“s Office has been lavishly renovated with gold, Donald Trump Oval Office, Oval Office renovation, Trump gold office, US Presidential Office, 24 Karat Gold Oval Office, Trump\“s wealth, White House decor, Luxury Oval Office, Malayala Manorama Online News, സ്വർണം, ട്രംപിന്റെ ഓഫീസ്, Oval Office gold renovation, ആഢംബരം, US Politics, ഓവൽ ഓഫീസ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   


2016–17 സമയങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലുമായി യുവാക്കളെ ഐഎസിലേക്ക് ചേർക്കാൻ അസ്ഹറുദീന്റെ നേതൃത്വത്തിൽ ശ്രമം നടന്നതായാണ് എൻഐഎ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ഇതിനായി തീവ്രനിലപാടുകളുള്ളവരുടെ ആശയങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരുമായി പങ്കുവച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. യുവാക്കളെ തീവ്രനിലപാടിലേക്ക് കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരനായ ഐഎസ് നേതാവ് സഹ്റാൻ ഹാഷിമിന്റേത് ഉൾപ്പെടെയുള്ള പ്രസംഗങ്ങളും മറ്റും പ്രതികളുടെ ഫോണുകളില്‍ നിന്നു കണ്ടെടുത്തിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ശ്രീലങ്കൻ സ്ഫോടനത്തിനു ശേഷമാണ് എൻഐഎയുടെ ശ്രദ്ധ അസ്ഹറുദീനിലേക്കും ഷെയ്ക്കിലേക്കും എത്തുന്നത്. തുടർന്ന് ഇരുവരും പിടിയിലാവുകയായിരുന്നു.  


ഐഎസിലേക്ക് ആളെ ചേർക്കുന്നതിന്റെ ഭാഗമായി 2017 മുതൽ അസ്ഹറുദീൻ നിരവധി തവണ കേരളത്തിലും എത്തിയിരുന്നതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. എൻഐഎ ആറു പേർക്കെതിരെയാണ് തുടക്കത്തിൽ കേസെടുത്തതെങ്കിലും രണ്ടു പേര്‍ക്കെതിരെയാണ് കുറ്റപത്രം നൽകിയത്. English Summary:
ISIS Recruitment Case: ISIS recruitment case concludes with 8-year sentences for two individuals in Kerala: The NIA special court in Kochi delivered the verdict, finding them guilty of attempting to recruit youth.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
73639