deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘യുവതുർക്കി’കളെ ഒതുക്കുമോ ബിഹാർ ജനത?; തേജസ്വിക്കും രാഹുലിനും തിരിച്ചടിയെന്ന് എക്സിറ്റ് പോൾ

cy520520 2025-11-12 02:21:30 views 371

  

    



പട്ന∙ ‘എല്ലാ വീട്ടിലും ഒരാൾക്കെങ്കിലും സർക്കാർ ജോലി’ – അധികാരത്തിലെത്തിയാൽ, സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ ഇതിനായി നിയമനിർമാണം നടത്തുമെന്നായിരുന്നു ബിഹാറിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ വാഗ്ദാനം. തൊഴിലില്ലായ്മ പ്രധാന ചർച്ചാവിഷയമായ ബിഹാറിൽ യുവാക്കൾ ഇന്ത്യാ സഖ്യത്തിനു പിന്നിൽ അണിനിരക്കുമെന്നു ലാലുപുത്രൻ കണക്കുകൂട്ടി. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിലെ ജനപ്രവാഹം വോട്ടാകുമെന്നും സ്വപ്നം കണ്ടു. എന്നാൽ, അത് സത്യമാവില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.

  • Also Read ബിഹാർ എൻഡിഎയ്ക്കൊപ്പമെന്ന് എക്സിറ്റ് പോൾ; തേജസ്വിക്ക് നിരാശ, ഇന്ത്യാ മുന്നണി 100 സീറ്റ് വരെ നേടാം, ചലനമുണ്ടാക്കാതെ ജൻ സുരാജ്   


2020 ലെ തിരഞ്ഞെടുപ്പിൽ വാനോളം പ്രതീക്ഷയിലായിരുന്നു തേജസ്വി. എന്നാൽ, അവസാനം അടിതെറ്റി വീണു. അവിടെനിന്ന് ഉയിർത്തെഴുന്നേറ്റാണ് ഇക്കുറി വീണ്ടും ബിഹാറിലെ പ്രതിപക്ഷ നായകനായത്. യുവാക്കളിലായിരുന്നു പ്രതീക്ഷ. തൊഴിലും മെച്ചപ്പെട്ട ജീവിതവുമായിരുന്നു വാഗ്ദാനം. എന്നാൽ, പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഒന്നുപോലും ഇന്ത്യാ സഖ്യത്തിനു അധികാരം പ്രവചിക്കുന്നില്ല. കഴിഞ്ഞ തവണ നേടിയ 110 സീറ്റുകൾ പോലും പ്രതിപക്ഷ സഖ്യത്തിനു കിട്ടില്ലെന്നാണ് പ്രവചനം. തുടക്കത്തിൽ കാടിളക്കിയുള്ള പ്രചാരണം തിരഞ്ഞെടുപ്പിൽ ആദ്യം മേൽക്കൈ നേടിക്കൊടുത്തെങ്കിലും സീറ്റ് പങ്കുവയ്ക്കലിലെ ഒത്തൊരുമയില്ലായ്മയും പടലപിണക്കങ്ങളും ഇന്ത്യാ സഖ്യത്തിനു തലവേദനയായിരുന്നു.     

എക്സിറ്റ് പോൾ ഫലം സത്യമായാൽ രാഹുൽ ഗാന്ധിക്ക് അത് ദേശീയതലത്തിൽത്തന്നെ തിരിച്ചടിയാകും. കോൺഗ്രസ് ഉയർത്തുന്ന വോട്ടുകൊള്ള ആരോപണത്തെ ബിഹാർ ജനത മുഖവിലയ്ക്കെടുത്തില്ലെന്നും കരുതേണ്ടിവരും. ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻതോതിൽ വോട്ടുകൊള്ള നടന്നെന്ന ആരോപണം കോൺഗ്രസ് ഉയർത്തുന്നതിനിടെയായിരുന്നു ബിഹാർ തിരഞ്ഞെടുപ്പ്. 2020 തിരഞ്ഞെടുപ്പിൽ ഏറ്റവും മോശം പ്രകടനം നടത്തി മുന്നണിയുടെ തോൽവിക്കു വരെ കാരണമായെന്ന പഴി കോൺഗ്രസിനുണ്ടായിരുന്നു. ഇത്തവണയും കാര്യങ്ങൾ അങ്ങനെയാണെങ്കിൽ ബിഹാറിലെ തിരിച്ചടി കോൺഗ്രസിന് വലിയ മുറിവാകും.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Exit Polls Predict Disappointment for India Alliance in Bihar: Bihar election exit polls indicate a potential setback for the India Alliance and Tejashwi Yadav\“s promise of government jobs. These results could also impact Rahul Gandhi\“s national political standing and raise questions about the Congress party\“s performance in Bihar.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Explore interesting content

cy520520

He hasn't introduced himself yet.

310K

Threads

0

Posts

910K

Credits

Forum Veteran

Credits
94639