കരൂർ∙ നെഞ്ചുലയ്ക്കുന്ന കാഴ്ചകളാണ് കരൂരിൽ. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ പ്രതിശ്രുത വരനും വധുവും. കരൂർ സ്വദേശികളായ ആകാശും ഗോകുലശ്രീയുമാണ് മരിച്ചത്. വിജയ്ക്കൊപ്പം സെൽഫിയെടുക്കാനാണ് ഇരുവരും റാലിക്ക് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ജനുവരിയിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
‘‘ഇന്നലെ വൈകിട്ട് ആറര മണിക്ക് അവരെന്നെ വിളിച്ചിരുന്നു. സുരക്ഷിതമായി വരണമെന്ന് ഇരുവരോടും പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ജീവനറ്റ ശരീരമാണ് കണാനായത്. കഷ്ടപ്പെട്ടാണ് ആകാശിനെ പഠിപ്പിച്ചത്. അവനില്ലാതെ എനിക്ക് ആരുമില്ല. ജീവിക്കേണ്ട പ്രായത്തിൽ രണ്ടുപേരും പോയി’’– പൊട്ടിക്കരഞ്ഞ് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കരൂർ സ്വദേശികളായ ഹേമലതയും രണ്ട് കുട്ടികളും അപകടത്തിൽ മരിച്ചു. ഗവ.മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ ഉറ്റവരുടെ മൃതദേഹത്തിനായി ബന്ധുക്കൾ രാത്രി കരഞ്ഞു തളർന്ന് കാത്തിരുന്നു. നടപടികൾ പൂർത്തിയാക്കി രാവിലെ മൃതദേഹങ്ങൾ വിട്ടു കൊടുത്തപ്പോൾ ആശുപത്രി പരിസരത്ത് കൂട്ടക്കരച്ചിൽ ഉയർന്നു. മൃതദേഹങ്ങളിൽ മുഖംചേർത്ത് അമ്മമാർ പൊട്ടിക്കരഞ്ഞു. ഒന്നരവയസ്സുള്ള കുട്ടിയും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ഒന്ന് കണ്ണു തുറക്കുമോ എന്നു ചോദിച്ച് കുട്ടിയുടെ അമ്മ അലമുറയിട്ടത് ആശുപത്രി അധികൃതരെയും ഉലച്ചു.Child Murder Case Kerala, Balaramapuram Murder, Sreethu Arrested, Harikumar Arrested, Infant Killed in Well, Malayala Manorama Online News, Kerala Crime News, Thiruvananthapuram Crime, DNA Test Kerala Murder, Kerala Police Investigation, കുട്ടിക്കൊലപാതകം കേരളം, ബാലരാമപുരം കൊലപാതകം, ശ്രീതു അറസ്റ്റിൽ, കേരളത്തിലെ ക്രൈം വാർത്ത, hari kumar arrest, മനോരമ ഓൺലൈൻ, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ
15 വയസ്സിൽ താഴെയുള്ള ആയിരത്തോളം കൂട്ടികളാണു റാലിയിൽ പങ്കെടുത്തത്. തിക്കിലും തിരക്കിലും 16 സ്ത്രീകളും 9 കുട്ടികളും അടക്കം 39 പേർ ഇതുവരെ മരിച്ചെന്നാണ് കണക്ക്. ചെറിയ കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിനെതിരെ പലരും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു. പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാവിലെ 10 മണി മുതൽ ആളുകൾ റാലി നടക്കുന്ന സ്ഥലത്തേക്ക് വന്നിരുന്നു. അപകട കാരണം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. 10,000 പേർ പങ്കെടുക്കുമെന്നാണ് ടിവികെ പറഞ്ഞിരുന്നത്. 50,000 പേർക്കുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ കൂടുതൽ ആളുകൾ വന്നു. 500 പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. English Summary:
Couple Among the Deceased in Vijay\“s TVK Rally Accident in Karur: Karur rally accident reports of a tragic incident during Vijay\“s rally where multiple people died, including a couple and children.  |