ചെന്നൈ∙ കരൂരിൽ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ ദുരന്തത്തിൽ പ്രതികരണവുമായി വിജയ്. തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്ന് വിജയ് എക്സിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറഞ്ഞു.TVK Rally Stampede, Tamizhaga Vetri Kazhagam TVK, Vijay, India News, Tamil Nadu, Crowd Surge at Vijay\“s TVK Rally Causes Chaos in Karur, Vijay rally Karur, Tamilaga Vetri Kazhagam, Karur incident, Vijay political entry, TVK rally stampede, Malayala Manorama Online News, Vijay speech Karur, Political rally accident, Crowd surge Karur, Vijay fans Karur, വിജയ്, തമിഴക വെട്രി കഴകം, കരൂർ, വിജയ് റാലി, രാഷ്ട്രീയം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
‘എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാകാത്ത അസഹ്യമായ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. കരൂരിൽ ജീവൻ പൊലിഞ്ഞ എന്റെ പ്രിയ സഹോദരീസഹോദരന്മാരുടെ കുടുംബങ്ങളോട് ഞാൻ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ വേഗത്തിൽ സുഖമാകട്ടെയെന്ന് പ്രാർഥിക്കുന്നു’–വിജയ് എക്സിൽ പറഞ്ഞു.
കരൂരിൽ വിജയ് പങ്കെടുത്ത റാലിയിലുണ്ടായ ദുരന്തത്തിൽ ഇതുവരെ 38 പേരാണ് മരിച്ചത്. അമ്പതിലേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ദുരന്തവുമായി ബന്ധപ്പെട്ട് വിജയ‌്‌യുടെ അറസ്റ്റാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. English Summary:
Vijay\“s Response after TVK Karur Rally Stampede: Vijay expresses his condolences following the tragic Karur rally incident. He conveyed his heartfelt grief and sympathy to the families of the deceased and wished a speedy recovery for those injured in the stampede.  |