deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വിദ്യാർഥിനിയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി ലൈംഗികപീഡനം; മതംമാറി പാസ്റ്ററായി, 2 വിവാഹം: 25 വർഷത്തിനു ശേഷം ‘ട്യൂഷന്‍ മാസ്റ്റര്‍’ പിടിയിൽ

LHC0088 2025-11-6 18:52:08 views 344

  



തിരുവനന്തപുരം∙ മതം മാറി ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസ് പ്രതിയെ 25 വര്‍ഷത്തിനു ശേഷം പിടികൂടി പൊലീസ്. നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മതം മാറി സാം എന്ന പേരില്‍ ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്ന പ്രതി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്നു വിളിച്ചിറക്കി വീട്ടിലെത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. 2001ല്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി ഇയാള്‍ പീഡിപ്പിച്ചത്.  

  • Also Read ‘ഞാൻ മരിച്ചാൽ അത് ആശുപത്രിയുടെ അനാസ്ഥ’: തിരുവനന്തപുരത്ത് ഹൃദ്രോഗ ചികിത്സ വൈകി; രോഗി മരിച്ചു   


കുട്ടിയെ കാണാതായതോടെ സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ട്യൂഷന്‍ സാറിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഒടുവിലാണ് ചെന്നൈയില്‍ എത്തിയത്. അവിടെ വച്ച് മതംമാറി സാം എന്ന പേരില്‍ പാസ്റ്ററായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ രണ്ടു തവണ വിവാഹം കഴിച്ചു. പിടിയിലാകാതിരിക്കാന്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ബാങ്ക് അക്കൗണ്ട് തുറക്കുകയോ ചെയ്തിരുന്നില്ല.  

  • Also Read ലോകത്തെ വിരട്ടിയ ട്രംപിന് സ്വന്തം തട്ടകത്തിൽ ‘തട്ട്’: സുഭാഷ്‌ ചന്ദ്രബോസിന്റെ അവസ്ഥയാകുമോ ന്യൂയോർക്ക് മേയർക്ക്?   


പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍നിന്നാണ് ബന്ധുക്കളെ വിളിച്ചിരുന്നത്. ബന്ധുക്കളെ നിരീക്ഷിച്ചിരുന്ന പൊലീസ് കോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. പ്രതിയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള 150ല്‍പരം മൊബൈല്‍ നമ്പറുകളുടെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. മുപ്പതോളം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നു. വഞ്ചിയൂര്‍ എസ്എച്ചഒ എച്ച്.എസ്.ഷാനിഫ്, എസ്‌ഐ അലക്‌സ്, സിപിഒമാരായ ഉല്ലാസ്, വിശാഖ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ചെന്നൈയിലെ അയണവാരത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
    

  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
A teacher was arrested after 25 years for sexually abusing a student. The accused, who had been living under an assumed name as a pastor in Chennai, was apprehended after a long investigation. The police tracked him down by monitoring phone calls to his relatives.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70881