കൊച്ചി ∙ കാലടി മാണിക്കമംഗലത്ത് വൻ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. ബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്‍ലാം, സാഹിൽ മണ്ഡൽ, അബ്ദുൾ കുദ്ദൂസ് എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും പിടികൂടിയത്. Bhutan, Fraud, Kerala Police, Kerala News, Latest News, Car smuggling from Bhutan reveals a widespread fraud network, Bhutan car smuggling, Kerala car scam, Luxury car fraud India, Malayala Manorama Online News, Customs investigation Kerala cars, Vehicle registration fraud, Used car racket India, Smuggled car network, Illegal car trade, Car theft syndicate, വാഹന കള്ളക്കടത്ത്, കേരളത്തിലെ കാർ തട്ടിപ്പ്, ആഢംബര കാറുകൾ, കസ്റ്റംസ് അന്വേഷണം, വ്യാജ രജിസ്ട്രേഷൻ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, operation numkhoor
ആഡംബര കാറിലായരുന്നു കഞ്ചാവ് കടത്ത്. കാറിന്റെ സീറ്റ് തുറന്ന് ഇതിന്റെ ഉള്ളിൽ കഞ്ചാവ് നിറയ്ക്കുകയായിരുന്നു. ഒഡിഷയിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഒഡീഷയിൽ നിന്നും വാടകയ്ക്കെടുത്ത കാറിൽ വ്യാജ കേരള റജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു. പ്രതികൾ നേരത്തെയും ഇത്തരത്തിൽ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട് എന്നാണ് വിവരം. ഇതര സംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂർ, അങ്കമാലി, കാലടി മേഖലകളിൽ വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് കൊണ്ടുവന്നത്. English Summary:
Kerala cannabis news highlights a major drug bust in Kalady, Kochi, where 45 kg of cannabis was seized and three individuals were arrested. The operation exposed an interstate drug trafficking network bringing cannabis from Odisha to Kerala for distribution.  |