search

യുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; 10 കോടി ബാരൽ കൈയിലുണ്ടെന്ന് കേന്ദ്രം, ഹോർമുസ് പോയാൽ ഗുഡ്ഹോപ് മുനമ്പ്

cy520520 1 hour(s) ago views 532
  

  Image: Manorama   Image: Manorama



ന്യൂഡൽഹി/കൊച്ചി ∙ പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ രാജ്യത്ത് ഊർജപ്രതിസന്ധിയുണ്ടാകാതിരിക്കാൻ കരുതലോടെ ഇന്ത്യ. 10 കോടി ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യയുടെ കൈവശമുള്ളതെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇത് ഏകദേശം 45–50 ദിവസത്തെ ഉപയോഗത്തിനു പര്യാപ്തമാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.  
ALSO READ

  • Live - Market Scan വീറോടെ ഇറാൻ; തകർന്ന് യുഎസ് വിപണി, ട്രംപിന്റെ ഒറ്റവാക്കിൽ കരകയറ്റം, തീയായി എണ്ണ, കൂപ്പുകുത്തി സ്വർണം, കേരളത്തിലും ഇന്ന് ഇടിയും Stock Market
      

         
    •   
         
    •   
        
       


ക്രൂഡ് ഓയിലിന്റെ പകുതിയും എത്തിയിരുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ മറ്റു വഴികൾ തേടാനും ഇന്ത്യ ശ്രമം തുടങ്ങി. പെട്രോളും ഡീസലും എൽപിജിയും പ്രകൃതിവാതകവും സാധാരണ നിലയിൽ ലഭ്യമാണ്. അതേസമയം, ഇന്ധന കയറ്റുമതി മരവിപ്പിക്കാനും ആഭ്യന്തര വിപണിയിൽ വാഹന, പാചക വാതക ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്കു നിർദേശം നൽകിക്കഴിഞ്ഞു. വിപണിയിൽ ദൗർലഭ്യം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമാണിത്.

യുദ്ധം രണ്ടാഴ്ചയ്ക്കകം അവസാനിച്ചില്ലെങ്കിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഫെബ്രുവരി 26ന് 70 ഡോളറിനു താഴെയായിരുന്ന വില ഇന്നലെ 84 ഡോളറിനു മുകളിലെത്തി. ഇറാന്റെ വ്യോമാക്രമണത്തെത്തുടർന്ന് ഖത്തർ തങ്ങളുടെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദനം പൂർണമായും നിർത്തിയതിനാൽ ഇന്ത്യ എൽഎൻജി ഉപയോഗം പരിമിതപ്പെടുത്താൻ തുടങ്ങി. 25–30 ദിവസത്തേക്കുള്ള എൽഎൻജിയാണ് രാജ്യത്ത് നിലവിൽ സ്റ്റോക്കുള്ളത്. വ്യവസായങ്ങൾക്കുള്ള എൽഎൻജി വിതരണമാണ് കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത എൽഎൻജിയുടെ പകുതിയും ഖത്തറിൽ നിന്നായിരുന്നു.   Image: Manorama   Image: Manorama

സ്ഥിതിഗതികൾ വിലയിരുത്താൻ പെട്രോളിയം മന്ത്രാലയം രാജ്യത്തെ പെട്രോളിയം, പ്രകൃതിവാതക കമ്പനികളുമായി 48 മണിക്കൂറിനിടെ പലതവണ കൂടിക്കാഴ്ചകൾ നടത്തി. ഹോർമുസ് കടലിടുക്കിനു പകരം ഗുഡ്ഹോപ് മുനമ്പ് വഴി ക്രൂഡ് ഓയിൽ കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ദൂരം കൂടുതലായതിനാൽ ചെലവേറെയാണ് എന്നതാണ് പ്രധാന തടസ്സം. യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ കുത്തനെ കുറച്ചിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ എണ്ണ കൂടുതൽ വാങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.
ALSO READ

  • ചിറകുതാഴ്ത്തി വിമാനം; പഴവും പച്ചക്കറിയും കെട്ടിക്കിടക്കുന്നു, 30000 കിലോ തിരിച്ചുവിളിച്ചു, ലക്ഷങ്ങളുടെ നഷ്ടം Business News
      

         
    •   
         
    •   
        
       


എന്നാൽ,  ഭയക്കേണ്ടതില്ലെന്നാണ് എണ്ണ വ്യവസായ മേഖല വിലയിരുത്തുന്നത്. ഇന്ത്യയ്ക്ക് ഏകദേശം 100 മില്യൻ ബാരൽ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും ഏകദേശം ഒന്നര മാസം വരെയുള്ള ഉപയോഗത്തിനു മതിയാകുമെന്നുമാണു വിലയിരുത്തൽ. വിശാഖപട്ടണം, പാഡൂർ, മംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിലാണു വൻതോതിൽ ക്രൂഡ് ഓയിൽ സംഭരണികൾ. അസാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ഈ ശേഖരം. പ്രതിസന്ധി ഒന്നോ രണ്ടോ ആഴ്ചയ്ക്കകം പരിഹരിക്കപ്പെടുമെന്നാണു വിപണി പ്രതീക്ഷിക്കുന്നത്. പ്രതിസന്ധി ഒരു മാസത്തിലേറെ നീളുകയാണെങ്കിൽ ഇന്ത്യയ്ക്കു ബദൽ മാർഗങ്ങൾ തേടേണ്ടിവരും.  5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നതിനാൽ മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ മാത്രമേ കേന്ദ്ര സർക്കാർ വില വർധനയ്ക്കു പച്ചക്കൊടി കാട്ടാൻ സാധ്യതയുള്ളൂ.

ഇന്ധനലഭ്യത: വിവരം തേടി എഎഐ

ന്യൂഡൽഹി∙ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലെയും ഇന്ധനലഭ്യത സംബന്ധിച്ച വിവരം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) തേടി. അടുത്ത 7 ദിവസത്തേക്ക് എത്രത്തോളം ഇന്ധനം വേണമെന്ന കാര്യത്തിലും വിമാനത്താവളങ്ങൾ വിവരം നൽകണം. ഗൾഫ് മേഖലയിലെ സംഘർഷം ഊർജപ്രതിസന്ധിക്ക് കാരണമായേക്കുമെന്ന ആശങ്കകൾക്കിടെയാണിത്. മുൻകരുതലെന്ന നിലയിൽ മാത്രമാണ് വിവരം തേടുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. രാജ്യത്ത് 33 രാജ്യാന്തര വിമാനത്താവളങ്ങളാണുള്ളത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates

  • ഇറാൻ വഴി അടഞ്ഞു, ഈന്തപ്പഴ വിപണിയിൽ പ്രതിസന്ധി, റമസാൻ മാസത്തിൽ വില കൂടിയേക്കും Business News
      

         
    •   
         
    •   
        
       
  • ഗൾഫ് സംഘർഷം: പ്രവാസി പണമൊഴുക്ക് കൂടും, പിന്നെ ഇടിയും; മലബാറിന്‍റെ പെരുന്നാൾ വിപണിയെ ബാധിക്കുമെന്ന് ആശങ്ക Economy
      

         
    •   
         
    •   
        
       
  • അരി മുതൽ പൊറോട്ട വരെ; ഹോർമുസ് അടച്ച ഇറാന്റെ നടപടി കേരളത്തിനും ‘ഗുരുതരം’, ദുബായിലെ മലയാളിക്കമ്പനികളും വെട്ടിലായി Business News
      

         
    •   
         
    •   
        
       
  • സ്വർണ വില വൈകിട്ട് കൂടുതൽ ഇടിഞ്ഞു, ഇതാണ് ട്രെൻഡെങ്കിൽ ഇനിയും ഇടിയും Commodity
      

         
    •   
         
    •   
        
       
  • പുതിയ ഭീഷണിയുമായി ട്രംപ്; ‘ആക്രമണത്തിര വരുന്നതേയുള്ളൂ’, ഇനിയാണ് ഇറാനെതിരെ കനത്ത ആക്രമണം! Economy
      

         
    •   
         
    •   
        
       
English Summary:
Can India\“s 100 million barrel oil stock last through Hormuz closure? Can India survive a prolonged Middle East war with its current oil reserves?
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164171