കണ്ണൂർ ∙ ചക്കരക്കലിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം മന്ദമ്പേത്ത് ഹൗസിലെ ശ്രീജിത്ത് (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീട്ടിൽ വച്ച് പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭപ്പെടുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: പരേതയായ ബിന്ദു. മക്കൾ: ശ്രീരാഗ്, ജിതിൻജിത്ത്. English Summary:
Kannur news reports the tragic death of a 62-year-old man in Chakkrakkal due to choking on fruit. The incident occurred at his home in Kappad Perungalayi, leading to immediate hospitalization but ultimately resulting in his death. |