തിരുവനന്തപുരം ∙ താൻ പഞ്ച് ഡയലോഗ് പറയുന്ന ആളല്ലെങ്കിലും പാർട്ടിക്കാരനാണെന്ന് കെ.എസ്. ശബരീനാഥൻ. തിരുവനന്തപുരത്തോടുള്ള സ്നേഹം കാരണമാണ് ജോലി ഉപേക്ഷിച്ച് മത്സരിക്കാനായി അരുവിക്കരയിൽ എത്തിയത്. ഒന്നാമതെത്തി പരമാവധി സീറ്റുകൾ നേടി കോർപറേഷൻ ഭരിക്കാൻ കോൺഗ്രസിനു കഴിയും. ചില ഭാഗങ്ങളിൽ സിപിഎമ്മും ചില ഭാഗങ്ങളിൽ ബിജെപിയും ശക്തമാണ്. വിജയിക്കാൻ കഴിയുന്ന ഏറ്റവും നല്ല പാനലാണ് കോൺഗ്രസിന് ഉള്ളത്. തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എക്സൈറ്റഡ് ആണെന്നും ശബരീനാഥൻ പറഞ്ഞു.
- Also Read കേരള എക്സ്പ്രസ് ഓടിയത് ഒരു പൊലീസുകാരൻ പോലും ഇല്ലാതെ; പ്രതിയുടേത് കൊലപ്പെടുത്താനുള്ള ശ്രമം, വധശ്രമത്തിന് കേസ്
ജില്ലയുടെ മുന്നേറ്റമാണ് ആഗ്രഹിക്കുന്നത്. എല്ലാം പാർട്ടി നൽകിയതാണ്. പാർട്ടി നൽകുന്ന ഏത് ചുമതലയും ഏറ്റെടുക്കും. ആശാസമരത്തിൽ പങ്കെടുത്ത ആശാ വർക്കർ മുതൽ തലമുതിർന്ന കൗൺസിലർ വരെ കോൺഗ്രസ് പാനലിലുണ്ട്. ലോ അക്കാദമിയിലെ വിദ്യാർഥി മുതൽ കോളജ് അധ്യാപിക വരെ പാനലിലുണ്ട്. കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും പരിച്ഛേദമാണ് ഈ പാനൽ. വരും ദിവസങ്ങളിൽ കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
- Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
കോൺഗ്രസിനെ എപ്പോഴും വിജയിപ്പിക്കുന്നത് സാധാരണക്കാരാണ്. വീട്ടമ്മമാരും തൊഴിലാളികളുമാണ് കോൺഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നത്. തുടരും സിനിമയുടെ സംവിധായകൻ തരുൺ മൂർത്തിയുടെ വാക്കുകൾ കടമെടുത്താൽ, ആ സ്ലീപ്പർ സെല്ലുകളാണ് കോൺഗ്രസിന്റെ ശക്തിയെന്നും ശബരീനാഥൻ പറഞ്ഞു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം SabarinadhanKS എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
KS Sabarinadhan Contests in Thiruvananthapuram Corporation Election: KS Sabarinadhan is excited to contest in the upcoming Thiruvananthapuram Corporation Election. He emphasizes the strength of Congress party lies in its \“sleeper cells\“, referring to the ordinary people who support the party. The party aims to win as many seats as possible to govern the corporation, leveraging a diverse panel of candidates. |