തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ വൈരുദ്ധ്യാത്മക ഭൗതികവാദിയാണെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പിണറായി വിജയൻ ഭക്തനാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി പറഞ്ഞത് സ്വന്തം അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.Communist Party of India Marxist CPM, Murder, Bharatiya Janata Party (BJP), Kerala News, Latest News, All Accused Acquitted in CPM Activist Murder Case Thalassery, thalassery murder case, Kannur news, CPM activist murder, BJP RSS workers acquitted, Kerala crime news, Malayala Manorama Online News, Kerala political violence, chittaripparamba murder case verdict, manatheri preman murder case, thalassery sessions court verdict, കൊലപാതക കേസ്, കേരള വാർത്ത, രാഷ്ട്രീയ കൊലപാതകം, സിപിഎം, ബിജെപി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
‘‘മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനാണെന്നും അതു തുറന്നു പറയണമെന്നുമാണ് പലരും പറയുന്നത്. പിണറായി കമ്യൂണിസ്റ്റാണ്. കേവല ഭൗതികവാദിയല്ല. വൈരുദ്ധ്യാത്മക ഭൗതികവാദിയാണ്. ഞാൻ വൈരുദ്ധ്യാത്മക ഭൗതികവാദം ഉയർത്തിപ്പിടിക്കുന്നയാളാണെന്ന് എല്ലാ ദിവസവും ലോകത്തോട് പറയേണ്ട കാര്യമില്ല. പ്രസവ വാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതിവയ്ക്കാറില്ലല്ലോ’–എ.കെ.ബാലൻ പറഞ്ഞു. English Summary:
A.K. Balan response to Vellappally Natesan\“s statement about Pinarayi Vijayan: According to A.K. Balan, Pinarayi Vijayan is a dialectical materialist, responding to Vellappally Natesan\“s statement after the Ayyappa Sangamam inauguration.  |