കൊച്ചി∙ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയത്. എന്നാൽ രേഖകള്‍ പരിശോധിക്കാൻ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഹൈക്കോടതിൽ നൽകിയ ഹർജിയിൽ ദുൽഖർ ആരോപിച്ചു. ഭൂട്ടാനിൽനിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാന്റെ തമിഴ്നാട് റജിസ്ട്രേഷനുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് പിടിച്ചെടുത്തത്. English Summary:
Dulquer Salmaan files a petition in the High Court regarding the Customs seizure of his vehicle. The actor claims the vehicle was purchased legally and requests its release.  |