കൊച്ചിയുടെ ‘രാത്രി വൈബിൽ’നിന്ന് അപ്രത്യക്ഷരായി ‘ഭൂട്ടാൻ വണ്ടി’കൾ; പിടിച്ചെടുത്തത് 38 കാറുകൾ; എവിടെ ബാക്കി?_deltin51

Chikheang 2025-9-26 22:50:57 views 1073
  



കൊച്ചി∙ കേരളത്തിലേക്കുള്ള വാഹനക്കടത്ത് സംഭവത്തിൽ കസ്റ്റംസ് റെയ്ഡിനു പിന്നാലെ നിരത്തുകളിൽനിന്ന് അപ്രത്യക്ഷരായി ‘ഭൂട്ടാൻ വണ്ടി’കൾ. കൊച്ചിയിലും കോഴിക്കോടുമാണ് ഇത് ഏറ്റവും പ്രകടമെന്നാണ് മോട്ടർ വാഹന വൃത്തങ്ങൾ നൽകുന്ന വിവരം. ഭൂട്ടാനിൽനിന്ന് ഒഴിവാക്കുന്നതോ വിദേശങ്ങളിൽനിന്ന് മോഷ്ടിച്ചോ ചെറിയ വിലയ്ക്കു വാങ്ങിയോ ഭൂട്ടാനിലെത്തിച്ച് ഇന്ത്യയിലേക്കു കടത്തുന്ന വാഹനങ്ങളാണ് ഭൂട്ടാൻ വണ്ടികൾ എന്നറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കസ്റ്റംസ് സംസ്ഥാനത്തെ 35ഓളം സഥലങ്ങളിൽ നടത്തിയ റെ‍യ്ഡിൽ ഇത്തരത്തിൽപ്പെട്ടതെന്നു സംശയിക്കുന്ന 38 വാഹനങ്ങൾ പിടികൂടിയിരുന്നു. കേരളത്തിലേക്കു കടത്തിയിട്ടുള്ളത് 200ഓളം വാഹനങ്ങളാണെന്നാണ് കസ്റ്റംസിന്റെ പക്കലുള്ള വിവരം. ആ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടെങ്കിലും വാഹനങ്ങൾ പക്ഷേ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അപ്പോൾ കേരളത്തിലേക്ക് കടത്തിയ ബാക്കി വാഹനങ്ങൾ എവിടെ?


ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് നാലും അഞ്ചും വർഷമാകുമ്പോൾ ഉപേക്ഷിക്കുന്ന വാഹനങ്ങളാണെന്ന പേരിലാണു കുറഞ്ഞ വിലയ്ക്ക് ഇവ ഇന്ത്യയിലെത്തിച്ചു വിൽപന നടത്തിയിരുന്നത്. ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശിന്റെ ചില ഭാഗങ്ങൾ, അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വാഹനങ്ങളുടെ റജിസ്ട്രേഷൻ നടത്തും. പലയിടത്തെയും ആർടി ഓഫിസിലെ ജീവനക്കാരുടെ സഹായത്തോടെയാണ് ഇതു നടക്കുക. ഇന്ത്യയിൽ ഉണ്ടായിരുന്ന വാഹനമായി റജിസ്റ്റർ ചെയ്യുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. പിന്നീട് ഏജന്റുമാർ വിവിധ സംസ്ഥാനങ്ങളിലുള്ള ആവശ്യക്കാരെ തേടും.Dulquer Salmaan, Customs seized vehicle, Operation Numkhore, Kerala High Court, Malayala Manorama Online News, Vehicle release petition, Legal vehicle purchase, Actor Dulquer Salmaan, Customs investigation, High Court petition, ദുൽഖർ സൽമാൻ, കസ്റ്റംസ്, വാഹനം, ഓപ്പറേഷൻ നുമ്ഖോർ, ഹൈക്കോടതി, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ, ഭൂട്ടാൻ, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്   


കഴിഞ്ഞ ഏതാനും വർഷങ്ങളായി സമൂഹമാധ്യമങ്ങൾ ഇതിനു നന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളിൽനിന്നുള്ള റജിസ്ട്രേഷൻ ആയതിനാൽ പരസ്യമായി തന്നെ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനു തടസ്സമില്ല. ഇത്തരത്തിൽ പല ഗ്രൂപ്പുകളും സമൂഹമാധ്യമങ്ങളിലുണ്ട്. വാട്സാപ് കൂട്ടായ്മകളുണ്ട്. ഇതിൽ വളരെ ആഴത്തിൽ ഇടപെടുന്ന ആളുകൾക്കല്ലാതെ ഈ വാഹനങ്ങളുടെ ഉറവിടത്തെക്കുറിച്ചൊന്നും പലർക്കും വലിയ ധാരണ കാണില്ല. 20–30 വർ‍ഷം പഴക്കമുള്ള വാഹനം വില കുറച്ച് 20–40 ലക്ഷം രൂപയ്ക്കു കിട്ടുന്നു എന്നാണ് പലരും കരുതുന്നതും.


ഇത്തരത്തിൽ കോയമ്പത്തൂർ സംഘം വഴി ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ട് എന്നാണ് കസ്റ്റംസ് പറയുന്നത്. അങ്ങനെയാണ് 38 എണ്ണം പിടികൂടിയതും. ഇതിൽ ഭൂരിഭാഗവും എസ്‍യുവികളും അതിൽ തന്നെ ടൊയോട്ട ലാൻഡ് ക്രൂസറുമാണ് മിക്ക വാഹനങ്ങളും. ഇടനിലക്കാരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കാറും എവിടെയാണുള്ളതെന്ന് കസ്റ്റംസിന് അറിയാം. പക്ഷേ, ഈ കാറുകളൊന്നും കസ്റ്റംസിന്റെ കൺവെട്ടത്തില്ല, അല്ലെങ്കിൽ അവയൊക്കെ സ്ഥലത്തുനിന്നു മാറ്റി എന്നാണ് വിവരം.

കൊച്ചിയുടെ ‘രാത്രി വൈബ്’ ഉള്ള പ്രദേശങ്ങളിലൊക്കെ ഇത്തരം കാറുകളുടെ വലിയ സാന്നിധ്യം മുൻപ് രാത്രിയായാൽ ഉണ്ടായിരുന്നു എന്നാൽ കുറച്ചു നാളുകളായി അവയെല്ലാം ‘അപ്രത്യക്ഷമായി’ എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാനത്തിനു പുറത്തേക്ക് കടത്തിയ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നു. ചിലരുടെയൊക്കെ പേരിൽ വാഹനമുണ്ടെന്ന് അവകാശപ്പെട്ടാലും തൊണ്ടിമുതൽ കണ്ടെത്താതെ കസ്റ്റംസിനു മുന്നോട്ടു പോകാനാവില്ല. അതുകൊണ്ടു തന്നെ പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് കേസെടുക്കാൻ സാധിക്കുമോ എന്ന ശ്രമത്തിലാണ് കസ്റ്റംസ്. English Summary:
Bhutan Cars Vanished From Kochi: After Customs Raids under Operation Numkhor 160 cars Remain Missing
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141749

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.