കൊച്ചി ∙ 4.15 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിൽ. വടക്കേക്കര ചിറ്റാറ്റുകര കൊല്ലംപറമ്പിൽ വീട്ടിൽ ഫാസിബ് റഹ്മാനെ (34) ആണ് വടക്കേക്കര പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് രാസലഹരി കണ്ടെടുത്തത്. ആലങ്ങാട്, ചേരാനല്ലൂർ, ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ ലഹരിമരുന്ന് കേസുകളുണ്ട്. ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്ഐമാരായ എം.എസ്.ഷെറി, വി.എ.അഭിലാഷ്, എഎസ്ഐമാരായ ഡിക്സൺ, പി.ആർ.സുനിൽ, സീനിയർ സിപിഒമാരായ സിമിൽ രാം, നവീൻ, ശീതൾ, സിപിഒ ഷെമിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. English Summary:  
Drug seizure occurred in Kochi, Kerala. A 34-year-old man was arrested by Vadakkekara police with 4.15 grams of chemical drugs. The arrest was made based on a tip-off, and the drugs were found in his bedroom. |