deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

അശ്ലീല അമീബയുടെ ജ്വരം

Chikheang 7 day(s) ago views 1184

  



രണ്ടു കയ്യും ഇല്ലാത്തവന്റെ ചന്തിയിൽ ഉറുമ്പു കയറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം ഇവിടെ നിൽക്കുന്നത്’ എന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ ആലപ്പുഴ എംഎൽഎ പി.പി.ചിത്തരഞ്ജൻ കണ്ടുപിടിച്ചത്. സ്വാഭാവികമായും, രണ്ടു കയ്യും നഷ്ടപ്പെട്ട നിസ്സഹായൻ പ്രതിപക്ഷവും അവനു സമാധാനം കൊടുക്കാത്ത ഉറുമ്പ് ഭരണപക്ഷവും ആയിരിക്കാതെ തരമില്ല.

  • Also Read സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ, ഭൂട്ടാൻ വാഹനക്കടത്തിൽ കളത്തിലിറങ്ങി ഇ.ഡി: വായിച്ചിരുന്നോ ഇവ?   


ശരീരത്തിന്റെ ഏതു ഭാഗത്ത് ഉറുമ്പു കയറിയാലും കയ്യില്ലാത്തവരുടെ ജീവിതം ഒരുപോലെ ബുദ്ധിമുട്ടാണെങ്കിലും പിൻഭാഗംതന്നെ ചിത്തരഞ്ജന്റെ ചിത്തത്തിൽ വിരിഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്‌തമല്ല. ‘ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും’ എന്ന ശാസ്ത്രം ശരീരശാസ്ത്രത്തിലും ബാധകമായതാകാം. ആനകളുടെ മുന്നിലെത്തുമ്പോൾ തങ്ങൾക്കു താൽപര്യമുള്ള ഭാഗത്തേ ആനഭ്രമ കണ്ണു പതിയൂ എന്നു കേട്ടിട്ടുണ്ട്. ചിലർക്ക് കൊമ്പ്, ചിലർക്ക് തുമ്പി, ചിലർക്ക് മസ്‌തകം, ചിലർക്ക് വാൽ എന്നിങ്ങനെയാണ്. മനുഷ്യന്റെ കാര്യം ആലോചിച്ചപ്പോൾ ചിത്തരഞ്ജന്റെ മനസ്സിലും അങ്ങനെയെന്തെങ്കിലും തോന്നൽ വന്നതായിക്കൂടായ്‌കയില്ല. അല്ലാതെ ഇത്തരം ഭ്രമമൊന്നും ചിത്തഭ്രമത്തിന്റെ പട്ടികയിൽപ്പെടുത്തി വേവലാതിപ്പെടാനൊന്നുമില്ല.

  • Also Read ആരാധന താച്ചറോട്, ഇന്ദിരയെപ്പോലെ അധികാരത്തിൽ; ആദ്യ വെല്ലുവിളി ട്രംപിന്റെ വരവ്; ‘യാകൂസാനി’ വിനയാകുമോ ‌ജപ്പാന്റെ ഉരുക്കു വനിതയ്ക്ക്?   


ഭരണപക്ഷ ഉറുമ്പ് പ്രതിപക്ഷ ശരീരത്തിന്റെ പിൻഭാഗത്തു പ്രവേശിച്ചപ്പോഴുള്ള ബുദ്ധിമുട്ട് ഉദാഹരിച്ചതിലെ സ്വാരസ്യം പൂർണമായും ജനത്തിനു മനസ്സിലായോ എന്നാണു സംശയം. വേണ്ടപ്പെട്ടവരെ തോന്നുംപടി പിൻവാതിൽവഴി പ്രവേശിപ്പിച്ചു നിയമനം നൽകി അധികാരത്തിൽ എത്തിക്കാമെന്നതാണ് തുടർഭരണത്തിന്റെ ബംപർ ഭാഗ്യം. ഇതിനെതിരെ ഒന്നും ചെയ്യാനാവാതെ ഞെരിപിരി കൊള്ളുകയാണ് നിസ്സഹായരായ പ്രതിപക്ഷം. ഈ പിൻവാതിൽ സ്വാതന്ത്ര്യവും നിസ്സഹായതയും ഉപമിക്കുകയായിരുന്നു ചിത്തരഞ്ജൻ എന്നു കരുതുന്നവരുണ്ട്. ‘ഉപമാ ചിത്തരഞ്ജസ്യ’ എന്നും പറയാം.

ഈ അലങ്കാര വൈദഗ്‌ധ്യം ആലോചിച്ചുള്ള ഉൾപ്പുളകം അടക്കാൻ കഴിയാഞ്ഞാവണം ഇടതുപക്ഷചിന്ത രക്‌തത്തിൽ അലിഞ്ഞുചേർന്ന ഭരണകക്ഷി അംഗങ്ങൾ ആർത്തുചിരിച്ചതെന്നു കരുതണം. അല്ലാതെ അപമാനിക്കപ്പെട്ട ഭിന്നശേഷിക്കാരോടു വിരോധമുണ്ടായിട്ടൊന്നുമല്ല. രണ്ടു കയ്യുമില്ലാത്ത മനുഷ്യനോ കുഴിയിലകപ്പെട്ട ഉറുമ്പോ കൂടുതൽ ദയ അർഹിക്കുന്നതെന്ന ചോദ്യം വന്നാൽ ചിത്തരഞ്ജന് ഉറുമ്പിനൊപ്പം നിൽക്കാനേ കഴിയൂ.

കേട്ടാലറയ്ക്കുന്ന വാക്കുകൾ വിമർശിക്കപ്പെടുകയും തിരുത്തുകയും ചെയ്യുന്നതാണ് പണ്ടൊക്കെ നിയമസഭയുടെ ഔന്നത്യമെന്നു കേട്ടിട്ടുണ്ട്. ക്ഷമാപണം നടത്തണമെന്ന് എംഎൽഎയോട് ആവശ്യപ്പെടാനും പറഞ്ഞതു രേഖയിൽനിന്നു നീക്കാൻ ഉത്തരവിടാനും സ്‌പീക്കർ എ.എൻ. ഷംസീർ തുനിഞ്ഞിട്ടില്ലപോലും. ഇനിയും സമയമുണ്ട് .

‘എന്റെ കുണ്ടിയിൽ നായ കടിച്ചു’ എന്നു പരാതിപ്പെട്ട ആളോട് ‘ഈ വാക്ക് ഞാൻ കോടതിക്കടലാസിൽ എങ്ങനെയെഴുതും’ എന്നു ജഡ്‌ജിയുടെ കഥാപാത്രം നിസ്സഹായനായി ചോദിക്കുന്ന ഡയലോഗ് ‘ന്നാ താൻ കേസുകൊട്’ എന്ന സിനിമയിൽ ഹിറ്റാണ്. കോടതി രേഖയിൽ ഇനിമേൽ നിന്റെ ഈ ഭാഗം പൃഷ്ഠം എന്നറിയപ്പെടുമെന്നാണ് ജഡ്‌ജി കണ്ടെത്തിയ പരിഹാരം. സിനിമയിലെ ഈ ഭാഗമൊന്നും സെൻസർ ബോർഡ് മുറിച്ചു മാറ്റാത്തതുകൊണ്ട് സദാചാരത്തിന്റെ നിയമപ്രശ്‌നമില്ല. സ്‌പീക്കറും സന്ദർഭത്തിനൊത്തുയർന്ന് സഭാരേഖകളിൽ സമാനമായ തിരുത്തു വരുമെന്നു പ്രതീക്ഷിച്ചാലും തെറ്റില്ല. ഒരു കണക്കിന് ഇത്തരം കാര്യങ്ങൾ, തിരുത്താതെ നിയമസഭാരേഖയിൽ കിടക്കുന്നതും നല്ലതുതന്നെ. ഭാവിയിൽ ചരിത്രം പരിശോധിക്കുന്നവർക്കു സാംസ്‌കാരിക മേഖലയിലെ അതിദരിദ്രർ ജീവിച്ചിരുന്ന കാലഘട്ടം കണ്ടെത്താൻ കൂടുതൽ മെനക്കെടേണ്ടി വരില്ല. ‘ലക്ഷം മാനുഷർ കൂടും സഭയിൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ’ എന്നാണ് കുഞ്ചൻ നമ്പ്യാർ പണ്ടേ പറഞ്ഞത്. കവിത എഴുതുന്നകാലത്ത് ജനാധിപത്യം നടപ്പിൽ വരാത്തതുകൊണ്ടാണ് കവി പറഞ്ഞ ‘സഭ’ നിയമസഭയ്ക്കു ബാധകമാകാത്തത്.

ഉയരം കുറഞ്ഞ സഭാംഗത്തെ ‘എട്ടു മുക്കാൽ അട്ടി വച്ചതുപോലെ’ എന്ന നാടൻചൊല്ലിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നു കശക്കി വിട്ടതിന്റെ ആഘാതം അടുത്തദിവസം ചിത്തരഞ്ജന്റെ പൂഴിക്കടകനോടെ അടങ്ങിയതിൽ പിണറായിക്ക് ആശ്വസിക്കാം. ‘ആശാൻ നിന്നു പെടുത്താൽ ശിഷ്യൻ നടന്നു പെടുക്കും’ എന്നും നാടൻചൊല്ലുണ്ട്. ശിഷ്യൻ തന്നെ കടത്തിവെട്ടുമ്പോൾ ഏതു ഗുരുവും ഉള്ളാലെ സന്തോഷിക്കുകയേയുള്ളൂ. പുറത്തു കാണിക്കില്ലെന്നു മാത്രം.

അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പേടിയിലാണ് നാട്. തലച്ചോറിനെയാണ് ബാധിക്കുക. ചികിത്സയുണ്ടെന്ന ആശ്വാസമുണ്ട്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരില്ല എന്നതു മറ്റൊരു ഭാഗ്യം. പക്ഷേ, തലച്ചോറിനെ ബാധിക്കുന്ന ഇത്തരം അശ്ലീല അമീബയുടെ കാര്യം അങ്ങനെയൊന്നുമല്ല. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരും. ഫലപ്രദമായ ചികിത്സയുമില്ല. വിധിയെന്നു കരുതി സമാധാനിക്കുകയല്ലാതെ തൽക്കാലം വേറെ വഴിയില്ല.

അളിയൻ വന്നതുകൊണ്ടല്ല...

‘അളിയൻ വന്നതുകൊണ്ടു പറയുകയാണെന്നു കരുതരുത്; ഈ വീട്ടിൽ എന്നു കോഴിക്കറി വച്ചാലും ഏതെങ്കിലുമൊരു ഗതികെട്ടവൻ വന്നു കയറും’ എന്ന നാട്ടിൻപുറത്തെ ചൊല്ല് പോലെയാണ് ജി.സുധാകരന്റെ പ്രസംഗവും. ‘മൂന്നരക്കൊല്ലം നന്നായി ദേവസ്വം വകുപ്പ് ഭരിച്ചു കാണിച്ചു കൊടുത്ത എന്റെ കയ്യിൽനിന്ന് വകുപ്പെടുത്ത് കടന്നപ്പള്ളിക്കു കൊടുത്തു. മൂന്നാം മാസം മുന്നൂറുപേർ പുല്ലുമേട്ടിൽ മരിച്ചു. കടന്നപ്പള്ളിയുടെ കുറ്റമൊന്നുമല്ല കേട്ടോ?’ എന്നാണ് കഴിഞ്ഞദിവസം സുധാകരൻ പറഞ്ഞത്.

‘ഞാൻ നന്നായി ഭരിച്ചു കാണിച്ചു കൊടുത്തതാണല്ലോ, അന്നൊരു ഏടാകൂടവും ഉണ്ടായില്ല, ഒരു സ്വർണപ്പാളിയും ആരും കൊണ്ടുപോയില്ല’ എന്നും സുധാകരൻ പറഞ്ഞു. ശബരിമലയിലെ ദുരവസ്‌ഥ ചൂണ്ടിക്കാട്ടി ദേവസ്വം ഭരണം വല്ലാത്ത കുഴപ്പത്തിലാണെന്നു സ്ഥ‌ാപിക്കാനുള്ള ആവേശത്തിൽ സുധാകരൻ കടന്നുപിടിച്ചത് മനസ്സാ വാചാ ആർക്കും ഒരു ദോഷവും ചെയ്യാത്ത കടന്നപ്പള്ളിയെ ആയിപ്പോയി. വി.എസ്.ശിവകുമാറും കടകംപള്ളി സുരേന്ദ്രനും കെ.രാധാകൃഷ്‌ണനും ഒടുവിൽ വി.എൻ.വാസവനും വരെ ഘടാഘടിയൻമാരായ ദേവസ്വം മന്ത്രിമാർ വേറെ എത്രയോ എണ്ണം പിന്നീടു വന്നിട്ടും ഈ പാവത്തിനെത്തന്നെ സുധാകരൻ ഇരയാക്കേണ്ടിയിരുന്നില്ല. പാർട്ടിയിൽ മേലുകീഴ് നോക്കാനില്ലാത്ത അവസ്‌ഥയിലെത്തിയിട്ടുള്ള സുധാകരനു പിണറായിയെവരെ ആക്രമിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്തപ്പോൾ, പോത്തിനെ ചാരി ഉഴവുകാരനെ അടിക്കുന്ന ഈ പരമ്പരാഗതരീതി മോശമായിപ്പോയി എന്നേ പറയാനുള്ളൂ.

ഫലിക്കാത്ത ചികിത്സ

കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സപ്പിഴവുമൂലം വയറ്റിൽ കത്രിക കുടുങ്ങി എട്ടുവർഷമായി ദുരിതമനുഭവിക്കുന്ന ഹർഷിനയുടെ ചികിത്സ യുഡിഎഫ് ഏറ്റെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചത് മനുഷ്യത്വവും സമൂഹത്തിനു മാതൃകയുമാണ്. പക്ഷേ, ആരോഗ്യവകുപ്പിനെ നാണംകെടുത്തി നന്നാക്കിക്കളയാം എന്നൊരു ഉന്നം ഉള്ളിലുണ്ടെങ്കിൽ അതങ്ങു മനസ്സിൽ വച്ചാൽ മതിയെന്നേ ഗുണദോഷിക്കാനുള്ളൂ. നാണക്കേടിന്റെ നെല്ലിപ്പലകയിലാണ് എത്രയോ കാലമായി ആരോഗ്യവകുപ്പിന്റെ നിൽപ്.

ഇതൊന്നും തരിമ്പിനും ഏൽക്കില്ല. മരുന്നിന്റെ ഡോസ്പോലെതന്നെ പ്രതിദിനം മൂന്നുനേരം എന്ന മട്ടിലാണ് ചികിത്സപ്പിഴവിന്റെയും മറ്റും വരവ്. കത്രിക മുതൽ ഗൈഡ് വയർവരെ വച്ചു മറന്ന ശസ്ത്രക്രിയാ കേസുകൾ, കൊച്ചുപെൺകുട്ടിയുടെ കൈ മുറിക്കൽ, ഐസിയുവിലെ പീഡനം, കെട്ടിട തകർന്നു മരണം, അണ്ഡാശയം മാറി ശസ്ത്രക്രിയ എന്നുവേണ്ട അമീബിക് മസ്തിഷ്‌കജ്വരത്തിനു പുറമേ ജനത്തിനു പേടിക്കാൻ എണ്ണിയാൽ അന്തമില്ലാത്ത മട്ടിൽ ആവശ്യംപോലെ വേറെയുമുണ്ട്.

‘ദുരിതബാധിതർക്കൊപ്പമാണ് സർക്കാർ’ എന്നൊരു ഫോം ആരോഗ്യമന്ത്രി അച്ചടിച്ചു സൂക്ഷിച്ചിട്ടുണ്ടെന്നാണ് കേൾവി. ചികിത്സപ്പിഴവ് ബാധിച്ചവരുടെ പേരും തീയതിയും ചേർത്ത് ഒപ്പും സീലും വച്ച് കൊടുത്താൽമതി പോലും. സമയം ലാഭിക്കാനാണ്.

സ്‌റ്റോപ് പ്രസ്

തന്നെക്കണ്ടാൽ തിരിച്ചറിയാത്ത മലയാളികൾ ഇ ല്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ.

മലയാളികളെ പറഞ്ഞിട്ടു കാര്യമില്ല.
English Summary:
Aazhchakurippukal: The article analyzes a controversial statement made by an MLA in the Kerala Legislative Assembly, critiquing the government and opposition. It also discusses other pressing issues such as healthcare negligence and political controversies. The article highlights the current political and social landscape of Kerala, using satirical commentary and references to recent events.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71495