deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

അയ്യപ്പസംഗമം: 3 കോടി നൽകിയത് ദേവസ്വം ഫണ്ടിൽനിന്ന് തന്നെ

Chikheang 7 day(s) ago views 338

  



തിരുവനന്തപുരം∙ ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനായി ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷന് തിരുവിതാംകൂർ ദേവസ്വം ബോർഡ് 3 കോടി കൈമാറിയത് ദേവസ്വം ഫണ്ടിൽനിന്നുള്ള പണം തന്നെ. ദേവസ്വം അക്കൗണ്ട്സ് ഓഫിസറുടെ പേരിൽ പ്രത്യേക സേവിങ്സ് അക്കൗണ്ട് ആരംഭിച്ചിരുന്നെന്നും ഇതിലെത്തിയ പണമാണു കൈമാറിയതെന്നുമായിരുന്നു ദേവസ്വം ബോർഡ് ആദ്യം നൽകിയ വാർത്തക്കുറിപ്പ്.

  • Also Read സ്വർണം പൊതിയൽ സങ്കീർണ പ്രക്രിയ: കുലത്തൊഴിലായി ജോലി ചെയ്യുന്നത് ഗുജറാത്തിലും തമിഴ്നാട്ടിലും ഉള്ളവർ   


ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ ‘റിലീജിയസ് കൺവൻഷൻ ആൻഡ് ഡിസ്കോഴ്സസ്’ എന്ന ശീർഷകത്തിൽ ക്ഷേത്രങ്ങളിൽനിന്നുള്ള വരുമാനം പ്രത്യേകമായി സമാഹരിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലെ നിത്യച്ചെലവുകൾ, നവീകരണം, മരാമത്ത് പ്രവൃത്തികൾ, മതസമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കാണ് ഈ പണം ഉപയോഗിക്കുന്നത്. ഈ ഫണ്ടിലെ 3 കോടിയാണ് താൽക്കാലിക ക്രമീകരണമായി ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് കൈമാറിയതെന്നു ദേവസ്വം ബോർഡ് അധികൃതർ ഇന്നലെ വ്യക്തമാക്കി. ദേവസ്വം അക്കൗണ്ട്സ് ഓഫിസറുടെ പേരിലുള്ള അക്കൗണ്ടിലേക്കു സ്പോൺസർമാരുടെ പണം എത്തുന്ന മുറയ്ക്ക് പണം തിരികെ വയ്ക്കാനാണു നീക്കം.

അതേസമയം, ഹൈക്കോടതിയുടെ അനുമതിയോടെയല്ല ഈ നടപടിയെന്നതിനാൽ ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന് കോടതിക്ക് മുൻപാകെ വിശദീകരണം നൽകേണ്ടി വരും. ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിന് ഉപയോഗിക്കില്ല എന്നായിരുന്നു നേരത്തേ കോടതിയെ അറിയിച്ചിരുന്നത്.  

അയ്യപ്പസംഗമത്തിനു ശേഷം 45 ദിവസത്തിനകം കണക്കുകൾ നൽകാനാണു കോടതിയുടെ നിർദേശം. ഇതിനകം സ്പോൺസർമാരുടെ പണം എത്തുമെന്നും ദേവസ്വം ഫണ്ട് തിരികെ നൽകാനാകുമെന്നും ബോർഡ് കണക്കുകൂട്ടുന്നു.  

ബാങ്കിലെ നിക്ഷേപത്തിൽനിന്ന് 3 കോടി പിൻവലിക്കാൻ ഇടയായതു പലിശ വരുമാനത്തിൽ നഷ്ടമുണ്ടാക്കും. ഈ തുക ഉപയോഗിച്ച് കുമരകത്ത് വൻകിട ഹോട്ടലുകളിൽ ഡെലിഗേറ്റുകൾക്കായി മുറികൾ ബുക്ക് ചെയ്ത രേഖകളും പുറത്തുവന്നു. ജർമൻ മോഡൽ പന്തൽ നിർമാണമടക്കം  8.2 കോടി രൂപയുടെ ധാരണാപത്രമാണ് ഇവന്റ് മാനേജ്മെന്റ് സ്ഥാപനവുമായി ദേവസ്വം ബോർഡിനുള്ളത്. English Summary:
Ayyappa Sangamam: 3 Crores from Devaswom Fund Used, Board Awaits Sponsor Reimbursement
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70922