കലിഫോർണിയ ∙ അഞ്ച് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അതിക്രൂരമായ പൊലീസ് മർദനത്തിന് ഇരയായ കലിഫോർണിയ സ്വദേശിനിക്ക് 17 ദശലക്ഷം ഡോളർ (ഏകദേശം 142 കോടി രൂപ) നഷ്ടപരിഹാരം നൽകാമെന്ന് സോളാനോ കൗണ്ടി അധികൃതർ സമ്മതിച്ചു. യുവതിയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. 2020 ഓഗസ്റ്റ് ആറിന് കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന നകിയ പോർട്ടറിനാണ് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്.
- ‘ഞാൻ നിന്നെ കുത്തി കൊല്ലും’: അറസ്റ്റിലേക്ക് വഴിതെളിച്ചത് വിഡിയോ ദൃശ്യങ്ങൾ, ശരീരത്തിൽ 46 പരുക്കുകൾ; അതുല്യയുടെ മരണത്തിൽ ദുരൂഹത ഏറുന്നു Gulf News
- വീസ മാനദണ്ഡത്തിൽ വൻ മാറ്റവുമായി യുഎഇ: ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാൻ ഉയർന്ന ശമ്പളം നിർബന്ധം Gulf News
പിതാവും മൂന്ന് കുട്ടികളും യാത്രയിൽ നകിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. യാത്രാമധ്യേ വാഹനം നിർത്തി ഡ്രൈവർ സീറ്റിൽ നിന്ന് മാറുന്നതിനിടെയാണ് രണ്ട് പൊലീസുകാർ ഇവരെ സമീപിച്ചത്. തുടർന്ന് ഇരുവരും തന്നെ അകാരണമായി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും റോഡിലേക്ക് തള്ളിയിട്ട് മർദ്ദിച്ചതായും യുവതി ആരോപിക്കുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇരുവരുടെയും ബോഡി ക്യാമറയിൽ പതിഞ്ഞിരുന്നു. നകിയയെ മർദ്ദിക്കുന്നതിനിടെ \“അവളുടെ ബോധം പോയതായി തോന്നുന്നു\“, എന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നതായി വിഡിയോയിൽ കേൾക്കാം.Sabarimala case updates, Kerala news, Pinarayi Vijayan statement, Supreme Court verdict, case withdrawal process, Malayalam news, ശബരിമല കേസ് അപ്ഡേറ്റുകൾ, പിണറായി വിജയൻ പ്രസ്താവന, സുപ്രീം കോടതി വിധി, Kerala government actions, criminal cases in Kerala, Malayala Manorama Online News, ഗുരുതരമല്ലാത്ത കേസുകൾ, ശബരിമല യുവതീപ്രവേശന കേസ്, current status of Sabarimala cases, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
തുടർന്ന് അബോധാവസ്ഥയിലായ നകിയ പോർട്ടറെ ഉദ്യോഗസ്ഥർ കാറിനകത്തേക്ക് വലിച്ചിഴച്ചു. നകിയയുടെ പിതാവ് ജോ പവലിനെ കുറച്ചുസമയം പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിനെ എതിർത്തുവെന്ന് ആരോപിച്ച് നകിയയെ രാത്രി മുഴുവൻ ജയിലിലടച്ചെങ്കിലും പിന്നീട് കുറ്റം ചുമത്താതെ വിട്ടയയ്ക്കുകയായിരുന്നു.
ഇതേ തുടർന്ന് നകിയ പോർട്ടർ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്തതായി നകിയ ആരോപിച്ചു. സംഭവത്തെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ നിന്ന് താനും കുടുംബവും ഇപ്പോഴും മുക്തമായിട്ടില്ലെന്ന് നകിയ പറഞ്ഞു. അതേസമയം നഷ്ടപരിഹാരത്തുക നൽകിക്കൊണ്ടുള്ള ഒത്തുതീർപ്പ് സംബന്ധിച്ച് പ്രതികരിക്കാൻ സോളാനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റും കൗണ്ടി അധികൃതരും തയാറായില്ല.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ycoe.org എന്ന വെബ്സൈറ്റില്‍ നിന്ന്) English Summary:
Police brutality settlement reached in California. Nakia Porter received a $17 million settlement after being assaulted by police officers. This case highlights issues of police misconduct and racial discrimination.  |
|