തിരുവനന്തപുരം ∙ സംസ്ഥാനത്തു വൈദ്യുതവാഹനങ്ങൾ (ഇവി) വർധിക്കുമ്പോഴും ഫാസ്റ്റ് ചാർജിങ് കേന്ദ്രങ്ങൾ വേണ്ടത്രയില്ലെന്ന് കെഎസ്ഇബി റിപ്പോർട്ട്. ഗ്രാമീണ, മലയോര, വിനോദസഞ്ചാര മേഖലകളിൽ ഈ സൗകര്യം കുറവാണെന്നും കെഎസ്ഇബിയുടെ ഇവി ആക്സിലറേറ്റർ സെല്ലിന്റെ റിപ്പോർട്ടിൽ പറയുന്നു.Kerala News, Kerala Police, DGP, Recruitment, Thiruvananthapuram News, Kerala Police staff shortage, police personnel shortage, DGP report, Kerala law enforcement, police recruitment, staff deficit, crime rates Kerala, Home Secretary, beat policing, 8-hour shift police, police stations Kerala, officer recruitment, Kerala Police strength, police workload, കേരള പോലീസ് ഉദ്യോഗസ്ഥ ക്ഷാമം, പോലീസ് ക്ഷാമം, ഡിജിപി റിപ്പോർട്ട്, പോലീസ് ഉദ്യോഗസ്ഥർ, ആഭ്യന്തര വകുപ്പ്, കേരള പോലീസ്, പോലീസ് സ്റ്റേഷനുകൾ, ക്രമസമാധാനം, നിയമപാലകർ, നിയമന ക്ഷാമം, ഉദ്യോഗസ്ഥ കുറവ്, കേരള പോലീസ് നിയമനം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala Police Faces Critical Staff Shortage: 15,075 More Personnel Needed, DGP Report Unheeded     
  
 -  Also Read  വായു മലിനീകരണത്തിൽ ഡല്‍ഹിക്കാർക്ക് ആശ്വാസം; പൊതുഗതാഗതം പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറും   
 
    
 
440 പൊതു ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളാണു കേരളത്തിലുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ പോലുള്ള പ്രധാന നഗരങ്ങളിലും ദേശീയപാത–66ലും പ്രധാന വാണിജ്യകേന്ദ്രങ്ങളിലും ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം കൂടുതലാണ്. അതേസമയം, ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുന്ന വയനാട്, ഇടുക്കി ജില്ലകൾക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല.  
  
 -  Also Read  കുതിച്ചുകയറി ഇവികൾ; ദുബായിൽ 41,000   
 
    
 
ചാർജിങ് കേന്ദ്രങ്ങൾ കുറവുള്ള സ്ഥലങ്ങൾ 
  
 ∙ മൂന്നാർ, തേക്കടി, വാഗമൺ, പൊന്മുടി, ശബരിമല തുടങ്ങിയ വിനോദ – തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള പാതകൾ 
  
 ∙ പാലക്കാട്–തൃശൂർ (എൻഎച്ച് 544), പാലക്കാട്–മലപ്പുറം (എൻഎച്ച് 966) പാതകൾ 
  
 ∙ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്ന ഹൈവേകൾ 
  
 ∙ ഇടുക്കി, വയനാട്, പത്തനംതിട്ട എന്നീ മലയോര ജില്ലകളിൽ 
  
 ∙ എല്ലാ ജില്ലകളിലെയും സംസ്ഥാനപാതകൾ English Summary:  
KSEB Report: Kerala\“s Rural & Hilly Areas Face Acute EV Charging Shortage   |