കരകുളം ∙ തിങ്കളാഴ്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നടത്താനിരുന്ന റോഡിന്റെ വശം മഴയിൽ ഒലിച്ചു പോയതിന് പിന്നിലെ ടാറിങ് തകരാതിരിക്കുന്നതിനായി പൊതുമരാമത്ത് അധികൃതർ ജോലികൾ ചെയ്തു. മണ്ണ് നിറച്ച ചാക്കുകൾ നിരത്തി. അതേ സമയം ശക്തമായ മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയാൽ ഇൗ ചാക്കുകളും താഴെ വീഴാൻ സാധ്യതയുണ്ട്. നല്ല താഴ്ചയുള്ള ഇവിടെ അടിവശത്ത് തോടാണ്.Karur Tragedy, Tamilaga Vettri Kazhagam (TVK), Madras High Court, Vijay Rally Ban, Judicial Inquiry Karur, TVK Rally Investigation, Tamil Nadu ADGP, Public Safety Rally, Malayala Manorama Online News, Senthil Kannan Petition, കരൂർ ദുരന്തം, ടിവികെ, വിജയ് റാലി, അപകട അന്വേഷണം, പൊലീസ് അന്വേഷണം, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
5.5 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ ടാറിങ് നടത്തി നവീകരിച്ച കരകുളം–മുല്ലശ്ശേരി–വേങ്കോട് റോഡിൽ പ്ലാത്തറ ഭാഗം കഴിഞ്ഞ വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ ഒലിച്ചുപോയതോടെ റോഡ് അപകടാവസ്ഥയിലായി. റോഡിന്റെ വശത്ത് മുൻപ് തന്നെ പൊതുമരാമത്ത് അധികൃതർ മുന്നറിയിപ്പിനായി ടാറിങ് വീപ്പകൾ വച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5ന് റോഡിന്റെ ഉദ്ഘാടനം നടത്താനിരിക്കുകയായിരുന്നു. ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകും. വശത്ത് സംരക്ഷണഭിത്തി നിർമിക്കാൻ 80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്ക് കൈമാറിയിട്ടുണ്ട്. ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് സംരക്ഷണഭിത്തി നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു. English Summary:
Kerala road collapse is causing concern after heavy rains washed away part of the newly renovated Karukulam-Mullassery-Venicode Road, just before its scheduled inauguration by Minister Riyas. Authorities are taking temporary measures while awaiting funds for a permanent solution, raising questions about the initial tarring quality.  |