പാലക്കാട് ∙ വടക്കഞ്ചേരിയില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികനായ യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവഞ്ചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനിടെ ആയിരുന്നു ആക്രമണ ശ്രമം.Kerala news, Thiruvananthapuram news, CPM leader suicide, Vizhinjam news, Malayala Manorama Online News, Local news Kerala, Suicide in Thiruvananthapuram, Kerala political news, Latest Malayalam news, News today, ആത്മഹത്യ, സിപിഎം നേതാവ്, വിഴിഞ്ഞം, തിരുവനന്തപുരം വാർത്ത, കേരളം, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, Vizhinjam Stanly, വിഴിഞ്ഞം സ്റ്റാൻലി
- Also Read ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ വച്ച് രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചു, നിർണായകമായി മുടി; പ്രതി കുറ്റക്കാരനെന്ന് കോടതി
യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന വിഷ്ണു പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തുക ആയിരുന്നു. നിലത്തുവീണ യുവതിക്ക് പരുക്കേറ്റിരുന്നു. പിന്നാലെ ബൈക്കിൽ നിന്നിറങ്ങിയ വിഷ്ണു യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ വിഷ്ണു കടന്നുകളയുകയായിരുന്നു.
- Also Read പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് 30 വർഷം തടവ് ശിക്ഷ
പൊലീസ് സിസി ടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വിഷ്ണു ഇന്ന് പിടിയിലായത്. ഇയാൾ എറണാകുളം ജില്ലയിൽ റജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിലും പ്രതിയാണെന്നാണു വിവരം. English Summary:
Woman Attacked While Returning Home from Work: A young woman was attacked and sexually assaulted in Vadakkencherry, Palakkad by hitting her scooter with bike. The accused, Vishnu, has been arrested by the police, and he is also wanted in a POCSO case registered in Ernakulam.  |