deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

അന്തസ്സോടെ ജീവിക്കാനും മടങ്ങാനും_deltin51

deltin33 7 day(s) ago views 106

  



അന്തസ്സോടെ ജീവിക്കുന്നതുപോലെത്തന്നെ പ്രധാനമാണ് അന്തസ്സോടെതന്നെ ജീവിതത്തിൽനിന്നു കടന്നുപോകുന്നതും. സുഖമരണം ഓരോരുത്തരുടെയും അവകാശമാണെങ്കിലും മരണവും ജീവിതത്തിന്റെ ഭാഗമായി കാണാനാകുന്ന മാനസിക – സാമൂഹിക സാഹചര്യം നമ്മുടെ നാട്ടിൽ ഇപ്പോഴില്ലെന്നതാണു വാസ്തവം. ഇത്തരത്തിൽ സ്വജീവിതത്തിന്റെ അവസാന അധ്യായങ്ങൾ മുൻകൂട്ടിക്കണ്ട് അതിനായി തയാറെടുക്കുന്നവരെ മനസ്സിലാക്കുന്നവരും കുറവാണ്. ഇവിടെയാണ് ‘ലിവിങ് വിൽ’ എന്ന നവ ആശയത്തിന്റെ പ്രസക്തി. വിലപ്പെട്ട ജീവന്റെ ഒസ്യത്തു തന്നെയാണത്; ജീവിതാവസാനം സൗമ്യസ്വച്ഛമാകണമെന്നും ശാരീരിക, മാനസിക വേദനകൾ നിറഞ്ഞതാകരുതെന്നും വെന്റിലേറ്ററും മറ്റും വേണ്ടിവരരുതെന്നുമെ‍ാക്കെ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരം.

കഴിഞ്ഞ ദിവസം കെ‍ാച്ചിയിൽ മലയാള മനോരമ ‘നല്ല പ്രായ’വും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിൻ ശാഖയും ചേർന്നു സംഘടിപ്പിച്ച ആശയക്കൂട്ടായ്മയിൽ കാമ്പുള്ള ഏറെ ആശയങ്ങളും നിർദേശങ്ങളും ഉയരുകയുണ്ടായി. ജീവിതത്തിലെ അവസാന നാളുകളിലെ ആരോഗ്യപരിചരണം എങ്ങനെയാകണം എന്നതിനെക്കുറിച്ചു ലിവിങ് വിൽ തയാറാക്കുന്നതിനായി സംസ്ഥാനത്തു വ്യക്തമായ നിയമനിർമാണം വേണമെന്നാണു ശിൽപശാല നിർദേശിച്ചത്. മുതിർന്ന പൗരൻമാർ ചേർന്നു തിരിതെളിച്ചു തുടക്കമിട്ട ‘ജീവന്റെ ഒസ്യത്ത്’ ശിൽപശാലയിൽ, ലിവിങ് വില്ലിന്റെ പ്രായോഗിക സാധ്യതയും നിയമസാധുതയും ചർച്ചയായി.

മരണത്തെയല്ല, ജീവിതത്തെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ലിവിങ് വിൽ; ജീവിതത്തിൽ പുലർത്തിയ അതേ അന്തസ്സോടെ ജീവിതത്തിൽനിന്നു മടങ്ങാനും ആഗ്രഹിക്കുന്നവരുടെ ഒസ്യത്ത്. പുതിയ കാലത്തിന്റെ ആവശ്യംകൂടിയാണത്. സ്വാഭിമാനത്തോടെ ജീവിതാസ്തമയത്തിലേക്കു നടന്നുപോകാനാഗ്രഹിക്കുന്നവർക്ക് ജീവിതത്തിന്റെ അവസാന നാളുകളിലെ പരിചരണം എങ്ങനെയാകണമെന്നു ലിവിങ് വില്ലിൽ മുൻകൂട്ടി എഴുതിവയ്ക്കാനാവും. ചിലരെങ്കിലും കരുതുന്നതുപോലെ, തന്നെ ചികിത്സിക്കേണ്ട എന്ന് എഴുതിവയ്ക്കുകയല്ല, മറിച്ച്, തനിക്ക് എന്തൊക്കെ ചികിത്സ വേണമെന്നും എന്തൊക്കെ വേണ്ടെന്നും മുൻകൂട്ടി രേഖപ്പെടുത്തിവയ്ക്കുന്നതാണത്.Malayalam cinema, Kerala news, Malayalam interviews, Malayala Manorama Online News, Current affairs Kerala, Malayalam movie reviews, Kerala politics, Celebrity interviews Malayalam, Malayalam film industry, Latest Malayalam news, Malayalam film updates, vachakamela, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ   

ഇനിയൊരു തിരിച്ചുവരവു സാധ്യമല്ലാതെ, സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത രോഗസാഹചര്യമുണ്ടായാൽ ചികിത്സ എങ്ങനെയായിരിക്കണം എന്ന് എഴുതിവയ്ക്കുന്നതിനു പ്രസക്തിയേറെയാണ്. അത്തരമൊരു സാഹചര്യത്തിൽ മരണം നീട്ടിക്കൊണ്ടുപോകേണ്ട എന്ന തീരുമാനമാകാം അത്. വിദേശത്തുള്ള മക്കൾ വന്നുകാണുന്നതുവരെ മരണത്തെ അകറ്റിനിർത്തുകയെന്ന തീരുമാനവുമാകാം. എത്ര തവണ വേണമെങ്കിലും മാറ്റിയെഴുതാവുന്ന രേഖയാണു ലിവിങ് വിൽ. തിരുത്താനും വേണ്ടെന്നുവയ്ക്കാനും പറ്റും.

ജിവിതം നീട്ടിക്കൊണ്ടുപോകേണ്ട എന്ന് എഴുതിവച്ചിട്ടുള്ളയാളിനെ ചികിത്സിക്കാതിരിക്കുന്ന പ്രശ്നമേയില്ല. ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയുള്ള ഒരു സാഹചര്യത്തിലും വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ നിഷേധിക്കില്ലെന്നുറപ്പ്. ചികിത്സിക്കുന്ന ഡോക്ടർ അടങ്ങുന്ന പ്രൈമറി മെഡിക്കൽ ബോർഡും സ്പെഷലിസ്റ്റുകളടക്കമുള്ള സെക്കൻഡറി മെഡിക്കൽ ബോർഡും രോഗി ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയില്ല എന്നുറപ്പാക്കിയാൽ മാത്രമേ മരണത്തിനു വിട്ടുകൊടുക്കുകയുള്ളൂ. തീരുമാനമെടുക്കുന്ന ഘട്ടത്തിൽ രോഗി ബോധവാനാണെങ്കിൽ മെഡിക്കൽ ബോർഡ് അദ്ദേഹവുമായും ആശയവിനിമയം നടത്തും. ആശുപത്രികൾ തനിച്ചു തീരുമാനമെടുക്കുന്ന സാഹചര്യം ഇവിടെ ഉണ്ടാകുന്നില്ല.

കൃത്യമായ ലിവിങ് വിൽ ഉണ്ടാകുന്നത് ബന്ധുക്കൾക്കും പരിചരിക്കുന്നവർക്കും ഡോക്ടർമാർക്കും ആശ്വാസം നൽകുന്ന കാര്യമാണ്. ആരോഗ്യം തീരെ മോശമാകുന്ന ഘട്ടത്തിൽ ചികിത്സ കുറയ്ക്കണം, ശരീരത്തിൽ ട്യൂബുകൾ ഇടരുത്, വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ വേണ്ട തുടങ്ങി ജീവിതാവസാനത്തിലെ പരിചരണം എങ്ങനെയാകണമെന്നതിനെക്കുറിച്ച് ഒരാളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ലിവിങ് വില്ലിൽ എഴുതാം. അങ്ങനെയെ‍ാരു പ്രമാണം മുൻകൂട്ടി എഴുതിവച്ചാൽ അത് ആ വ്യക്തിയുടെ തുടർജീവിതത്തിന് ആത്മവിശ്വാസം നൽകിയേക്കാം.

ലിവിങ് വില്ലിനെക്കുറിച്ച് ഏറെ ആശങ്കകൾ പുതിയ തലമുറയ്ക്കുപോലുമുള്ള സാഹചര്യത്തിൽ ഇക്കാര്യത്തിൽ ബോധവൽക്കരണം അടിയന്തരാവശ്യമായിവരുന്നു. കുടുംബത്തിലെ ഒരാളുടെ ലിവിങ് വില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് അദ്ദേഹവും കുടുംബാംഗങ്ങളുമായി തുറന്ന ചർച്ചകൾ നടത്താനായാൽ ഈ ആശയം പ്രായോഗികതലത്തിൽ കൂടുതൽ സാർഥകമാകും. ഇക്കാര്യത്തിൽ സുപ്രീം കോടതിവിധിയുണ്ടെങ്കിലും സങ്കീർണതകളെ‍ാഴിവാക്കാൻ വ്യക്തമായ നിയമനിർമാണ വ്യവസ്ഥകളും അവ നടപ്പാക്കാനുള്ള ചട്ടങ്ങളും ഇനിയും രൂപപ്പെടേണ്ടതുണ്ട്. English Summary:
Understanding Living Will: Living Will is a document that allows individuals to express their wishes regarding medical treatment in the event they become unable to communicate their decisions. It ensures that end-of-life care aligns with their values and preferences, providing peace of mind for themselves and their loved ones. This proactive approach helps navigate complex healthcare decisions with clarity and respect for individual autonomy.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

administrator

Credits
68892