ലോകം കീഴടക്കുന്ന കെ–പോപ് ബാൻഡ് ബിസിനസ് ഇന്ത്യയിലേക്ക്. രാജ്യത്തെ ലൈവ് എന്റർടെയ്ൻമെന്റ് രംഗത്തെ കുതിപ്പിൽ കണ്ണുവച്ച് മുംബൈയിൽ പ്രവർത്തനം ആരംഭിക്കുകയാണ് ബിടിഎസ് ഉൾപ്പെടെ 7 പ്രമുഖ കെ–പോപ് ബാൻഡുകൾ സ്വന്തമായുള്ള ദക്ഷിണ കൊറിയൻ കമ്പനിയായ ഹൈബ്. കെ–പോപ് മോഡലിന്റെ പ്രാദേശികവത്കരണമെന്ന ആഗോളവിപണി തന്ത്രവുമായി യുഎസിലും ലാറ്റിൻ അമേരിക്കയിലും ഹൈബ് തുടക്കമിട്ട പുതിയ മ്യൂസിക് ബാൻഡുകളും ശ്രദ്ധനേടുകയാണ്. നിലവിൽ 12,000 കോടി രൂപയുടേതാണ് ഇന്ത്യയിലെ ലൈവ് എന്റർടെയ്ൻമെന്റ് വ്യവസായ രംഗം. അടുത്ത മൂന്നുവർഷം 19% വരെ പ്രതിവർഷ വളർച്ചാനിരക്കാണ് കണക്കാക്കുന്നത്. 2024ൽ മാത്രം പതിനായിരത്തിലേറെപ്പേർ പങ്കെടുത്ത 80 ലൈവ് സംഗീത പരിപാടികളുണ്ടായെന്ന് ഈ രംഗത്തെ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നു. അഹമ്മദാബാദിൽ നടന്ന ‘കോൾഡ്പ്ലേ’ പരിപാടിയിൽ രണ്ടു ദിവസത്തിലായി രണ്ടു ലക്ഷത്തിലേറെപ്പേരാണ് പങ്കെടുത്തത്. ഏതാണ്ട് 80 കോടി യുവജനങ്ങളുമായി ലോകത്തു ചെറുപ്പക്കാരുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള ഇന്ത്യയിൽ    English Summary:  
HYBE Corporation, Which Transformed K-Pop Globally Through The Boy Band BTS, is Coming to India: How this Korean Company will Revolutionize the Indian Live Entertainment Industry and Create New Opportunities for Indians In K-Pop. |