ന്യൂഡൽഹി ∙ നിർണായക കേസുകളിലെ ദൈനംദിന വിചാരണാരീതി ഇപ്പോൾ പൂർണമായി ഇല്ലാതായ മട്ടാണെന്ന് സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ബി. പർധിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഈ സംവിധാനം തിരികെക്കൊണ്ടുവരാനും ഇതിനായി ഹൈക്കോടതികൾ കമ്മിറ്റികൾ രൂപീകരിക്കാനും ജില്ലാ കോടതികൾക്കു നിർദേശം നൽകാനും കോടതി ഉത്തരവിട്ടു. സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള കേസുകളിൽ, തുടർച്ചയായി വാദം കേൾക്കണം.Gaza conflict, Palestine Authority, Mahmoud Abbas, Hamas, Israel-Palestine conflict, UN General Assembly, West Bank, Malayala Manorama Online News, Palestine statehood, Gaza humanitarian crisis, യുദ്ധാനന്തരം ഗാസ, പലസ്തീൻ അതോറിറ്റി, ഹമാസ് ഗാസ, മഹ്മൂദ് അബ്ബാസ് പ്രസംഗം, ഗാസയിലെ പലസ്തീൻ ജനത, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
- Also Read നേവിയും എയർഫോഴ്സുമില്ലാത്ത ഭൂട്ടാൻ: എന്താണ് ഭൂട്ടാന്റെ സൈന്യം?
സാക്ഷികളെ വിസ്തരിക്കുന്നതു ദിവസവും തുടരണം. അടിയന്തര ഘട്ടങ്ങളിലല്ലാതെ കേസ് മാറ്റരുത്. പ്രതികളോ അഭിഭാഷകനോ കേസ് നടത്തിപ്പുമായി സഹകരിക്കുന്നില്ലെങ്കിൽ നടപടിയെടുക്കണം. പ്രതി ജാമ്യത്തിലാണെങ്കിൽ ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടിസ് നൽകണം. അഭിഭാഷകനാണു തടസമായി നിൽക്കുന്നതെങ്കിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് വാദത്തിനു തീയതി നിശ്ചയിക്കണം. സാക്ഷി ഹാജരാകുകയും പ്രതി എത്താതിരിക്കുകയും ചെയ്താൽ ജാമ്യം റദ്ദാക്കണം– സുപ്രീം കോടതി നിർദേശിച്ചു. English Summary:
Bail Revocation Warning: Supreme court directives emphasize the importance of daily hearings in critical cases. These directives aim to ensure the swift administration of justice and prevent unnecessary delays, with strict actions against non-cooperating defendants, including bail cancellation. |