ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിആർ പ്രവർത്തനങ്ങളിൽ തിരക്കിലാണെന്നും വോട്ട് മോഷ്ടിച്ചാണ് ബിജെപി അധികാരത്തിൽ തുടരുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ യുവാക്കൾ യഥാർത്ഥ പോരാട്ടം ജോലിക്കുവേണ്ടി മാത്രമല്ല നടത്തേണ്ടതെന്നും വോട്ട് മോഷണത്തിനെതിരെയാണ്. തിരഞ്ഞെടുപ്പുകൾ ‘മോഷ്ടിക്കപ്പെടുന്നിടത്തോളം’ തൊഴിലില്ലായ്മയും അഴിമതിയും വർധിച്ചുകൊണ്ടേയിരിക്കുമെന്നും രാഹുൽ ഗാന്ധി ചൊവ്വാഴ്ച പറഞ്ഞു.Medical College Doctor Shortage, Kerala Health Crisis, Doctor Salary Issues Kerala, Government Medical College Teachers Association, Malayala Manorama Online News, മെഡിക്കൽ കോളേജ് ഡോക്ടർ ക്ഷാമം, Kerala Medical Education, Medical College Infrastructure Kerala, Junior Doctors Kerala, താൽക്കാലിക നിയമനങ്ങൾ, Medical College Standards, തട്ടിക്കൂട്ട് ചികിത്സ, Doctor Recruitment Kerala, Medical Education Director Office Protest, മെഡിക്കൽ വിദ്യാഭ്യാസ നിലവാരം, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
- Also Read മോദി സാരിയുടുത്ത് നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചു; കോൺഗ്രസ് നേതാവിനെ ബലം പ്രയോഗിച്ച് സാരിയുടുപ്പിച്ച് ബിജെപി പ്രവർത്തകർ
‘‘പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പിആർ പ്രവൃത്തികളിൽ മാത്രം തിരക്കിലാണ്. അദ്ദേഹം സെലിബ്രിറ്റികളെയും ശതകോടീശ്വരൻമാരെയും പ്രശംസിക്കുകയാണ്. യുവാക്കളുടെ പ്രതീക്ഷകൾ തകർക്കുകയും അവരെ നിരാശരാക്കുകയും ചെയ്യുന്നത് ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് ഏതെങ്കിലും സർക്കാർ അധികാരത്തിൽ വരുമ്പോൾ, യുവാക്കൾക്ക് തൊഴിലും അവസരങ്ങളും നൽകുക എന്നതാണ് പ്രഥമ കടമ. എന്നാൽ ബിജെപി തിരഞ്ഞെടുപ്പുകളിൽ സത്യസന്ധമായി വിജയിക്കുന്നില്ല’’ – ജോലി തേടി പ്രതിഷേധിക്കുന്ന യുവാക്കളെ ലാത്തിച്ചാർജ് ചെയ്യുന്നതിന്റെയും മോദി മയിലുകൾക്ക് ഭക്ഷണം നൽകുന്നതിന്റെയും വിഡിയോ എക്സിൽ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പരാമർശം.
- Also Read യച്ചൂരിയെ മറക്കാൻ പാർട്ടിക്ക് തിടുക്കമായോ അഥവാ താനാണ് ജനറൽ സെക്രട്ടറിയെന്ന് ബേബി എന്നു തിരിച്ചറിയും!
‘‘അതുകൊണ്ടാണ് തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. അതുകൊണ്ടാണ് തൊഴിലവസരങ്ങൾ കുറയുന്നതും, നിയമന പ്രക്രിയകൾ തകർന്നതും. യുവാക്കളുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടുകയാണ്. ഓരോ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും ഓരോ നിയമനവും അഴിമതിയുടെ കഥകളുമായി ബന്ധപ്പെട്ടിരിക്കുകയാണ്. തൊഴിലില്ലായ്മയിൽ നിന്നും വോട്ട് മോഷണത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും വലിയ ദേശസ്‌നേഹം’’ – രാഹുൽ എക്സിൽ കുറിച്ചു. English Summary:
\“PM Modi busy with his PR\“: Rahul Gandhi accuses BJP of stealing votes to stay in power. He claims PM Modi is busy with his PR activities while the real fight for Indian youth is against vote theft, which perpetuates unemployment and corruption. |