ബെംഗളൂരു∙ കർണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. സെപ്റ്റംബർ 22ന് രാത്രി കർണാടകയിലെ ബെലഗാവി ജില്ലയിലെ റായ്ബാഗിനടുത്തുള്ള ഐനാപൂരിലായിരുന്നു ജനക്കൂട്ടം ട്രക്ക് കത്തിച്ചത്. ട്രക്ക് തടഞ്ഞുനിർത്തിയ ശേഷം ഡ്രൈവറെ ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. Kolkata Rain, Durga Puja, Political War Kolkata, TMC vs BJP, West Bengal Politics, Kolkata Flooding, Kolkata Municipal Corporation, Cloudburst Kolkata, Malayala Manorama Online News, Kolkata Weather News, കൊൽക്കത്ത മഴ, ദുർഗ്ഗാ പൂജ, കൊൽക്കത്ത വാർത്ത, തൃണമൂൽ കോൺഗ്രസ്, ബിജെപി, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News  
  
 -  Also Read  നികുതി വെട്ടിപ്പ്, ഭൂട്ടാൻ വഴി വാഹനക്കടത്ത്: പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്   
 
    
 
കർണാടകയിലെ കുടച്ചിയിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന ടൺ കണക്കിന് ബീഫ് ആയിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തുന്നതിനുമുമ്പ് വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @TheDailyPioneer എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Karnataka Beef Truck Fire: Karnataka beef truck fire incident is a serious offense. A truck was set ablaze by a mob in Belagavi, Karnataka, alleging beef smuggling, resulting in arrests and investigations. |