deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

എകെജി സെന്റർ ഭൂമി കേസ്: പാർട്ടി സ്ഥലം വാങ്ങിയത് തർക്കം അറിഞ്ഞുതന്നെ!

Chikheang 7 day(s) ago views 664

  



തിരുവനന്തപുരം ∙ ആസ്ഥാനമന്ദിരമായ എകെജി സെന്റർ നിർമിക്കുന്നതിനു സിപിഎം സ്ഥലം വാങ്ങിയത് തർക്കഭൂമിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. വിഎസ്എസ്‌സി ശാസ്ത്രജ്ഞ ഇന്ദു ഗോപൻ ഇതു ചൂണ്ടിക്കാട്ടി 2020 ജൂൺ 9 ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കത്തു നൽകിയിരുന്നു. ഭൂമി തട്ടിയെടുത്തെന്ന കേസിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നു 19ന് സുപ്രീം കോടതി സിപിഎമ്മിന് നോട്ടിസ് നൽകിയിട്ടുണ്ട്.  

  • Also Read സി.വി.പത്മരാജന്റെ മരണാനന്തര ‌ചടങ്ങ്: പൂർണ ഔദ്യോഗിക ബഹുമതി നൽകിയില്ലെന്ന് വിവാദം   


ഈ സാഹചര്യത്തിലാണു തർക്കഭൂമിയാണു വാങ്ങുന്നതെന്ന് പാർട്ടിക്ക് വ്യക്തമായ വിവരം ഉണ്ടായിരുന്നെന്നു ബോധ്യപ്പെടുത്തുന്ന കത്ത് പുറത്തുവന്നത്. പഴയ എകെജി സെന്റർ നിർമിക്കാൻ കേരള സർവകലാശാലയുടെ ഭൂമി കയ്യേറിയെന്ന ആരോപണവും നടപടികളും തുടരുന്നുണ്ട്. അതിനിടെയാണ് പുതിയ കെട്ടിടത്തെക്കുറിച്ചുള്ള കേസ്.

പുതിയ എകെജി സെന്ററിന്റെ ഭൂമി തന്റേതും മുത്തച്ഛന്റേതുമാണെന്നു വിശദമാക്കുന്ന ഇന്ദു ഗോപന്റെ കത്തിൽ തർക്കം സംബന്ധിച്ച കാരണങ്ങളും നിരത്തിയിട്ടുണ്ട്. ജൂൺ 9നു കത്തു ലഭിച്ചശേഷം സെപ്റ്റംബർ 25നു പഴയ എകെജി സെന്ററിൽ വച്ചു ഭൂമിയുടെ റജിസ്ട്രേഷൻ നടത്തി. സംസ്ഥാന സെക്രട്ടറിയുടെ പേരിൽ 32 സെന്റ് സ്ഥലം 6.4 കോടി രൂപയ്ക്കു വാങ്ങുന്നുവെന്നാണു പ്രമാണത്തിലുള്ളത്.India US Trade, US Trade Delegation, Piyush Goyal US Visit, India US Economic Relations, Trade and Investment Discussions, Financial Cooperation India US, Malayala Manorama Online News, India US Trade Agreement Updates, Economic Partnership India US, US Commerce Department, ഇന്ത്യ യുഎസ് വ്യാപാരം, വ്യാപാര ചർച്ചകൾ, US-India trade relations, India-US Bilateral Trade, ന്യൂഡൽഹി വ്യാപാര കരാർ, Malayala Manorama Online News,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

എകെജി സെന്റർ ജംക്‌ഷനിൽനിന്ന് എംജി റോഡിലെ സ്പെൻസർ ജംക്‌ഷനിലേക്കുള്ള ഡോ. എൻ.എസ്.വാരിയർ റോഡിന്റെ വശത്താണു ഭൂമി. 1998 ഏപ്രിൽ 6ന് ഇന്ദു 16 സെന്റും 2000 സെപ്റ്റംബർ 3ന് ഇന്ദുവിന്റെ മുത്തച്ഛൻ പി.ജനാർദനൻ പിള്ള 16 സെന്റും വാങ്ങി.

ബാധ്യതയില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇടപാടുകളെന്നും ചിലർ പിന്നീട് ഈ ഭൂമി ലേലനടപടിയിലൂടെ കൈവശപ്പെടുത്തിയെന്നും കത്തിൽ പറയുന്നു. ഇതിന്റെ കേസ് നടക്കുമ്പോൾ ലേലത്തിൽ ഭൂമി കൈവശപ്പെടുത്തിയവരിൽനിന്ന് അതു വാങ്ങാൻ സിപിഎം നേതാക്കൾ ചർച്ച ആരംഭിച്ചു. അതറിഞ്ഞപ്പോഴാണ് കോടിയേരിക്ക് ഇന്ദു കത്ത് എഴുതിയത്.

കത്തിൽ നിന്ന്: ‘ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ക്രിമിനൽ പ്രവൃത്തിയിലൂടെ തട്ടിയെടുത്തവർ ആ ഭൂമി സിപിഎമ്മിന് വിൽക്കാൻ ശ്രമിക്കുന്നുണ്ട്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് ഏറെനാൾ നീണ്ടു നിൽക്കുന്ന നിയമയുദ്ധം ഉണ്ടായേക്കാം. ഈ വസ്തു വാങ്ങുന്നതിൽ നിന്ന് താങ്കൾ വിട്ടുനിൽക്കണം’. English Summary:
AKG Centre Land Case: CPM Bought Disputed Property Despite Scientist\“s Warning
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71264