ടിക്കിലും തിരക്കിലുംപെട്ടാൽ ഗുരുതര ‘ബ്ലോക്ക്’

deltin33 2025-10-28 08:40:42 views 987
  

  



എന്റെയൊരു സുഹൃത്തിനു വലിയൊരു പരിഭവം: അവരുടെ സമൂഹമാധ്യമത്തിലെ പോസ്റ്റുകളെ അടുപ്പമുള്ള ഒരാൾ ഗൗനിക്കുന്നേയില്ലത്രേ. മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് ആവോളം ലൈക്കടിക്കുന്നുമുണ്ട്! അതിന്റെ പിണക്കത്തിൽ കക്ഷിയെ ബ്ലോക്കി! വർഷങ്ങളായുള്ള ബന്ധം അങ്ങനെ മുറിഞ്ഞു. മറ്റൊരാളിൽനിന്നു കേട്ടത്: ‘വാട്സാപ്പിൽ അയച്ച മേസേജിനു നീല ടിക് കണ്ടു. ആ മെസേജിനു മറുപടി തരാത്ത സുഹൃത്ത് ഞാനും കൂടി ഉൾപ്പെട്ട ഗ്രൂപ്പിൽ ചാറ്റോട് ചാറ്റ്. ഇത് എന്നോടുള്ള അവഗണനയല്ലാതെ മറ്റെന്താണ്?’. ആത്മാർഥസുഹൃത്ത് തന്റെ ശത്രുവിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതാണ് മറ്റൊരാളുടെ പരിഭവത്തിനു കാരണം. സൂക്ഷിക്കുക, സമൂഹമാധ്യമങ്ങളിലെ ഓരോ ‘അവഗണനയ്ക്കും’ നിങ്ങൾ ‘വലിയ വില’ കൊടുക്കേണ്ടി വരും.

  • Also Read 6 സെക്കൻഡിൽ 100 മീറ്റർ വേഗം! പാലക്കാടിന്റെ സ്വന്തം ‘ഉസൈൻ ബോൾട്ട്’; കാളപൂട്ടിൽ റീലുകളിലെ താരം – വിഡിയോ   


കുറച്ചുവർഷം മുൻപുവരെ പൊതുസ്ഥലത്തു മുഖാമുഖം വരുന്ന പരിചയക്കാരെ കണ്ടില്ലെന്നു നടിച്ചാലായിരുന്നു പ്രശ്നമെങ്കിൽ ഇന്ന് ‘സീൻ’ മാറി. മൊബൈൽ ഫോണിൽ തല കുമ്പിട്ടിരിക്കുന്നവർക്കു മറ്റുള്ളവരെ അഭിമുഖീകരിക്കേണ്ടല്ലോ. ഡിജിറ്റൽ ലോകത്തെ ടിക്കിലും ലൈക്കിലും ഇമോജിയിലും കമന്റിലും വിധിയെഴുതി അവർ ബന്ധങ്ങളിൽനിന്ന് അകലം കൽപിക്കുന്നു. എതിർഭാഗത്തുള്ളവർ പലപ്പോഴും ഇതൊന്നും അറിയുന്നില്ലെന്നതാണ് വസ്തുത. മെസേജ് കണ്ടിട്ടും ദിവസങ്ങളോളം സുഹൃത്ത് മറുപടി തരാതിരുന്നതിൽ അക്ഷമനായ ആൾ നേരിട്ടു വിളിച്ചപ്പോളാണ് കാര്യം മനസ്സിലായത്; അവർ രോഗിയായ അമ്മയെ പരിചരിക്കുന്ന തിരക്കിലായിരുന്നു.Gaza conflict, Palestine humanitarian crisis, Israel-Palestine conflict, UN Gaza resolution, Human rights violations Gaza, Malayala Manorama Online News, Gaza war crimes, International intervention Gaza, Stop the war on Gaza, Humanitarian aid for Gaza, ഗാസ, പലസ്തീൻ, ഇസ്രായേൽ, അധിനിവേശം, വംശഹത്യ, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   നവമി ഷാജഹാൻ

സക്കർബർഗിന്റെ വിഷമം പിടിച്ച ആൽഗരിതം മൂലം ഫെയ്സ്ബുക്കിലെ പലരുടെയും പോസ്റ്റുകൾ എല്ലാ സുഹൃത്തുക്കളിലേക്കും എത്തുന്നില്ല എന്നതു മറക്കരുത്. ചിലർ സമൂഹമാധ്യമ പേജുകൾ ദിവസേന സന്ദർശിക്കുന്നവരാണെങ്കിൽ മറ്റു ചിലർ ആഴ്ചയിൽ ഒരിക്കലാവും ‘ലോഗ് ഇൻ’ ചെയ്യുക. കാണാത്ത പോസ്റ്റുകൾ അവരെങ്ങനെ ലൈക്കും ഭായ്? ഇനിയിപ്പോൾ കണ്ടാൽത്തന്നെ, അവർക്കു നല്ലതെന്നു തോന്നാത്ത ചിത്രങ്ങളോ ആശയങ്ങളോ ഉണ്ടെങ്കിൽ എന്തിനു ലൈക്കണം. ശ്രദ്ധിക്കുക, അവർ ചില വിഷയങ്ങളിലെ അഭിപ്രായങ്ങളെയാണ് എതിർത്തത്; വർഷങ്ങളായുള്ള സ്നേഹബന്ധത്തെയല്ല!

കേവലം ആശയങ്ങളോടുള്ള എതിർപ്പിനെ വ്യക്തിവിദ്വേഷത്തിലേക്ക് എന്തിന് എത്തിക്കുന്നു? നേരിട്ടുകണ്ട് സംസാരിച്ചായിരുന്നില്ലേ മുൻപു നമ്മൾ ബന്ധങ്ങൾ ശക്തമാക്കിയിരുന്നത്? സോഷ്യൽ മീഡിയയിലെ ‘ഹൃദയത്തിന്റെ’ റഡാറുകളായി ഇരിക്കാതെ ഇടയ്‌ക്കൊക്കെ ഫോൺ വിളിച്ചോ നേരിട്ടു സംസാരിച്ചോ ഒരുമിച്ചിരുന്നു ചായ കുടിച്ചോ സൗഹൃദം പങ്കിട്ടുകൂടേ?

ഡിജിറ്റൽകാല ചങ്ങാത്തങ്ങൾക്ക് ഇഴയടുപ്പമില്ലെന്ന അഭിപ്രായമില്ല. ശക്തമായ സൗഹൃദങ്ങൾ അവിടെയുമുണ്ട്. പക്ഷേ, തെറ്റിദ്ധാരണകളുടെ നഞ്ച് കലരാതെ വിവേകപൂർവം വിനിയോഗിക്കണമെന്നു മാത്രം

(ഫിൻലൻഡിൽ ഐടി എൻജിനീയറാണ് ലേഖിക)
English Summary:
Social Media: Social Media Neglect explores how perceived slights on social media can damage real-life relationships. It discusses the importance of mindful online interactions and not overreacting to digital interactions. Fostering genuine connections beyond likes and comments is crucial for maintaining healthy friendships in the digital age.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
373024

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.