deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പരിവർത്തനകാലത്തെ തേരാളി

cy520520 7 day(s) ago views 302

  

  



ഇന്ന് സെപ്റ്റംബർ 11. രണ്ടു വ്യത്യസ്ത ഓർമകൾ ഉണർത്തുന്ന ദിനം. ആദ്യത്തേത് 1893ൽ നടന്നത്. സ്വാമി വിവേകാനന്ദൻ ഐതിഹാസികമായ ഷിക്കാഗോ പ്രസംഗം നടത്തിയ ദിനം. ‘അമേരിക്കയിലെ സഹോദരീസഹോദരന്മാരേ’ എന്നു തുടങ്ങിയ വാക്കുകളിലൂടെ അദ്ദേഹം സദസ്സിലുണ്ടായിരുന്ന ആയിരങ്ങളുടെ ഹൃദയം കീഴടക്കി. ഇന്ത്യയുടെ ആത്മീയപൈതൃകവും നാം സാർവത്രിക സാഹോദര്യത്തിനു നൽകുന്ന ഊന്നലും അദ്ദേഹം അന്നു ലോകവേദിക്കു പരിചയപ്പെടുത്തി. രണ്ടാമത്തേത്, ഭീകരതയുടെയും തീവ്രവാദത്തിന്റെയും ഭീഷണിയുടെ ഫലമായി, ഈ തത്വംതന്നെ വെല്ലുവിളിക്കപ്പെട്ട 9/11 ആക്രമണം.

  • Also Read നേപ്പാൾ: ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുശീല കാർകി ഉൾപ്പെടെ പരിഗണനയിൽ; ആരാണ് സുശീല കാർകി?   


ഈ ദിനത്തിന്റെ പ്രത്യേകതയായി ശ്രദ്ധേയമായ മറ്റൊന്നുകൂടിയുണ്ട്. ‘വസുധൈവ കുടുംബകം’ എന്ന തത്വത്താൽ പ്രചോദിതനായി, തന്റെ ജീവിതം മുഴുവൻ സാമൂഹിക പരിവർത്തനത്തിനും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവം ശക്തിപ്പെടുത്താനും സമർപ്പിച്ച വ്യക്തിയുടെ ജന്മദിനംകൂടിയാണിന്ന്. രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനുപേർ അദ്ദേഹത്തെ പരമ പൂജ്യ സർസംഘചാലക് എന്നു വിളിക്കുന്നു. അതെ; ഞാൻ പരാമർശിച്ചതു മോഹൻ ഭാഗവത്ജിയെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ 75-ാം ജന്മദിനം ആർ‌എസ്‌എസ് നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വർഷംതന്നെയാണ്. അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ ആശംസകൾ.    നരേന്ദ്ര മോദി (ചിത്രം∙ മനോരമ)

വളരെ ആഴമേറിയതാണു മോഹൻജിയുടെ കുടുംബവുമായുള്ള എന്റെ ബന്ധം. അദ്ദേഹത്തിന്റെ പിതാവ്, പരേതനായ മധുകർറാവു ഭാഗവത്ജിയുമായി വളരെയടുത്തു പ്രവർത്തിക്കാൻ എനിക്കു ഭാഗ്യം ലഭിച്ചു. എന്റെ പുസ്തകമായ ജ്യോതിപുഞ്ചിൽ അദ്ദേഹത്തെക്കുറിച്ചു ഞാൻ ധാരാളം എഴുതിയിട്ടുണ്ട്. ഗുജറാത്തിലുടനീളം ആർ‌എസ്‌എസിനെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. രാഷ്ട്രനിർമാണത്തോടുള്ള മധുകർറാവുജിയുടെ അഭിനിവേശം അത്ര വലുതായിരുന്നു. അത് അദ്ദേഹത്തിന്റെ പുത്രൻ മോഹൻറാവുവിനെ ഇന്ത്യയുടെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കാൻ സജ്ജമാക്കി.  

  • Also Read ദ്രാവിഡ പാർട്ടികളോട് ഏറ്റുമുട്ടി ടെക്സ്റ്റൈൽസ് സിറ്റിയിൽ കാവിക്കൊടി പാറിച്ച സിപിആർ; പേരിനു കാരണം മുൻ രാഷ്ട്രപതി; പാർട്ടിക്കായി 19,000 കി.മീ. രഥയാത്ര!   


മോഹൻജി 1970കളുടെ മധ്യത്തിലാണു ‘പ്രചാരക്’ ആയത്. ‘പ്രചാരക്’ എന്ന വാക്ക് പ്രചാരണം നടത്തുന്ന ഒരാളെയാണ് സൂചിപ്പിക്കുന്നതെന്നു പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ, ആർ‌എസ്‌എസിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയാവുന്നവർക്കു പ്രചാരകപാരമ്പര്യമാണു സംഘടനയുടെ പ്രവർത്തനത്തിന്റെ കാതലെന്നു മനസ്സിലാകും. Nepal protests, India Nepal relations, South Asia youth unrest, Social media control Nepal, Geopolitics of Nepal, Indian foreign policy Nepal, Youth protests in South Asia, Nepal political crisis, Malayala Manorama Online News, Border security India Nepal, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലായിരുന്നു ആർ‌എസ്‌എസിലെ മോഹൻജിയുടെ പ്രാരംഭപ്രവർത്തനം. അന്നത്തെ കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ സമയം. ജനാധിപത്യതത്വങ്ങളെ വിലമതിക്കുകയും ഇന്ത്യ അഭിവൃദ്ധി പ്രാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഓരോ വ്യക്തിയിലും അടിയന്തരാവസ്ഥവിരുദ്ധ പ്രസ്ഥാനത്തിനു കരുത്തുപകരണം എന്ന തോന്നൽ ശക്തമായിരുന്നു. മോഹൻജിയും അസംഖ്യം ആർ‌എസ്‌എസുകാരും നിർവഹിച്ചത് ഈ ദൗത്യമാണ്. 1990കളിൽ അഖില ഭാരതീയ ശാരീരിക് പ്രമുഖായ അദ്ദേഹം പിന്നീട് പ്രചാർ പ്രമുഖായി. 2000ൽ സർകാര്യവാഹകും 2009ൽ സർസംഘചാലകുമായി.  

പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, സമൂഹത്തിന്റെ വികസിച്ചുവരുന്ന ആവശ്യങ്ങൾ അഭിസംബോധന ചെയ്ത് അദ്ദേഹം സംഘടനയെ നയിച്ചു. ആർ‌എസ്‌എസിന്റെ 100 വർഷത്തെ യാത്രയിലെ ഏറ്റവും പരിവർത്തനാത്മക കാലഘട്ടമായി ഭാഗവത്‌ജിയുടെ കാലം കണക്കാക്കപ്പെടും. യൂണിഫോമിലെ മാറ്റംമുതൽ ‘ശിക്ഷാ വർഗി’ലെ (പരിശീലന ക്യാംപുകളിലെ) മാറ്റങ്ങൾ വരെ ഇക്കാലത്തുണ്ടായി. കോവിഡ്കാലത്തെ മോഹൻജിയുടെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. അക്കാലത്ത് ആർ‌എസ്‌എസ് പരിപാടികൾ സംഘടിപ്പിക്കുക വലിയ വെല്ലുവിളിയായിരുന്നു. സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കാൻ മോഹൻജി നിർദേശിച്ചു. സ്ഥാപനപരമായ ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനൊപ്പം ആഗോള കാഴ്ചപ്പാടുകളുമായി അദ്ദേഹം മുന്നോട്ടുപോയി.  

  • Also Read സാമൂഹിക പരിവർത്തനത്തിനു വേണ്ടി ജീവിതം സമർപ്പിച്ചു; യുവാക്കളെ സംഘപരിവാറിലേക്ക് അടുപ്പിച്ചു: മോഹൻ ഭാഗവതിനെ പുകഴ്ത്തി മോദി   


അക്കാലത്ത് എല്ലാ സ്വയംസേവകരും തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കി, ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. നിരവധി ഇടങ്ങളിൽ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചു.  

സാമൂഹികക്ഷേമം മെച്ചപ്പെടുത്താൻ സാമൂഹിക ഐക്യം, കുടുംബമൂല്യങ്ങൾ, പരിസ്ഥിതി അവബോധം, ദേശീയസ്വത്വം, പൗരകർത്തവ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ‘പഞ്ചപരിവർത്തൻ’ എന്ന ആശയം മോഹൻജി അവതരിപ്പിച്ചു. ഇവയ്ക്കു ജീവിതത്തിന്റെ നാനാതുറകളിലുള്ള ഇന്ത്യക്കാരെ പ്രചോദിപ്പിക്കാനാകും. കരുത്തുറ്റതും സമ്പന്നവുമായ രാഷ്ട്രത്തിനു സാക്ഷ്യംവഹിക്കുക എന്നതാണ് ഓരോ സ്വയംസേവകന്റെയും സ്വപ്നം. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വ്യക്തമായ കാഴ്ചപ്പാടും നിർണായകമായ പ്രവർത്തനവും ആവശ്യമാണ്. ഈ രണ്ടു ഗുണങ്ങളും മോഹൻജിയിലുണ്ട്.

വിജയദശമി, ഗാന്ധിജയന്തി, ലാൽ ബഹാദൂർ ശാസ്ത്രി ജയന്തി, ആർ‌എസ്‌എസ് ശതാബ്ദി ആഘോഷങ്ങൾ എന്നിവ ഈ വർഷം ഒരേ ദിവസമാണെന്നതു സന്തോഷകരമായ യാദൃച്ഛികതയാണ്. ‘വസുധൈവ കുടുംബക’ത്തിന്റെ ജീവിക്കുന്ന ഉദാഹരണമായ മോഹൻജിക്ക് ഭാരതമാതാവിനെ സേവിക്കുന്നതിനായി ഞാൻ ദീർഘായുസ്സും ആരോഗ്യസമൃദ്ധമായ ജീവിതവും ആശംസിക്കുന്നു. English Summary:
Mohan Bhagwat is a prominent figure in Indian society, known for his leadership within the Rashtriya Swayamsevak Sangh (RSS). This article reflects on his contributions to social transformation, his emphasis on unity and brotherhood, and his impact on the RSS as it approaches its centenary celebrations.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66158